play-sharp-fill
ബിജെപി വാകത്താനത്ത് മാസ്കുകളും,ഭക്ഷണ കിറ്റും വിതരണം ചെയ്തു

ബിജെപി വാകത്താനത്ത് മാസ്കുകളും,ഭക്ഷണ കിറ്റും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

വാകത്താനം: വാകത്താനം പഞ്ചായത്തിലെ പോലീസ് സ്‌റ്റേഷനിലും,
എസ് ബി ഐ ഞാലിയാകുഴി ബ്രാഞ്ചിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബി ജെ പി ജില്ല സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു.

വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസൺ, എസ്ബിയെ ഞാലിയാകുഴി ബ്രാഞ്ച് മാനേജർ പ്രകാശ് എന്നിവർക്കാണ് മാസ്കുകൾ നൽകിയത്. വിതരണം ചെയ്ത മാസ്കുകൾ പഞ്ചായത്തിലെ
ബി ജെ പി പ്രവർത്തകരുടെ വീടുകളിൽ നിർമ്മിച്ചവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ് ഡയുടെ ആഹ്വാന പ്രകാരം രാജ്യവ്യാപകമായി
ഒരു കോടി ബിജെപി പ്രവർത്തകർ നിത്യേന അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചിരുന്നു. നമോ ഭക്ഷ്യ പാക്കറ്റുകൾ വിതരണം ചെയ്യണമെന്ന ആഹ്വാനത്തെ തുടർന്നാണ് പദ്ധതി നടപ്പാക്കിയത്.

വാകത്താനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബിജെപി ജില്ല സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിൽ ഭക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയിൽ ബിജെപി പ്രവർത്തകരായ ഹരി, യദു എന്നവർ ഒപ്പമുണ്ടായിരുന്നു.