video
play-sharp-fill
ഉപതെരഞ്ഞെടുപ്പ് : ബിജെപിയുടെ പൊടിപോലും കാണാനില്ല ; മഞ്ചേശ്വരത്ത് മാത്രം രണ്ടാം സ്ഥാനം

ഉപതെരഞ്ഞെടുപ്പ് : ബിജെപിയുടെ പൊടിപോലും കാണാനില്ല ; മഞ്ചേശ്വരത്ത് മാത്രം രണ്ടാം സ്ഥാനം

 

സ്വന്തം ലേഖിക

കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിൽ അഞ്ച് മണ്ഡലങ്ങളിലും എൻഡി എ വളരെ പിന്നിലാണ്. കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാംസ്ഥാനത്താണ്. എൽഡിഎഫിന്റെ കെ യു ജനീഷ് കുമാർ ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി മനോജ് കുമാർ രണ്ടാം സ്ഥാനത്താണ്.

ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമാണ വട്ടിയൂർക്കാവിൽ എൻഡിഎയുടെ എസ് സുരേഷ് കുമാർ മൂന്നാം സ്ഥാനത്താണ്. എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് ഒന്നാമത് ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ കെ മോഹൻകുമാർ രണ്ടാംസ്ഥാനത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരത്ത് എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന്റെ എംസി കമറുദ്ദീൻ ഒന്നാമതാണ്. എൽഡിഎഫിന്റെ എം ശങ്കർ റേ മൂന്നാംസ്ഥാനത്താണ്.

എറണാകുളം മണ്ഡലത്തിൽ യുഡിഎഫിന്റെ ടിജെ വിനോദ് ഒന്നാംസ്ഥാനത്ത് നിൽക്കുമ്‌ബോൾ ഇടത് സ്വതന്ത്രൻ മനു റോയ് രണ്ടാം സ്ഥാനത്താണ്. എൻഡിഎയുടെ സി ജി രാജഗോപാൽ മൂന്നാംസ്ഥാനത്താണ്.

അരൂരിലും എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം. ഷാനിമോൾ ഉസ്മാൻ ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോൾ മനു സി പുളിക്കൽ രണ്ടാം സ്ഥാനത്തുണ്ട്. എൻഡിഎയുടെ പ്രകാശ് ബാബു വളരെ പുറകിലാണ്.

Tags :