
സംസ്ഥാന തലത്തില്‍ ബിജെപിക്കുണ്ടായിരുന്ന മേല്‍വിലാസംകൂടി നഷ്ടമായി; വ്യാപകമായ വോട്ടു ചോര്‍ച്ച; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശു പോയതിനെച്ചൊല്ലി ബിജെപിയില്‍ ഭിന്നത
കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ബിജെപിയില്‍ തലപൊക്കിയിരുന്ന അസ്വാരസ്യങ്ങള്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ കൂടുതല്‍ സങ്കീര്‍ണമായി. പരാജയം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണുണ്ടായിരിക്കുന്നത്.
സംസ്ഥാന തലത്തില്‍ ബിജെപിക്കുണ്ടായിരുന്ന മേല്‍വിലാസംകൂടി പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ നഷ്ടമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി. തോമസ് പുതുപ്പള്ളി മണ്ഡലത്തിൽ നേടിയ 20,000 വോട്ടിന്റെ കണക്കുമായാണ് ഒരു വിഭാഗം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ ലിജിന്ലാലിനെതിരേ തിരിഞ്ഞിരിക്കുന്നത്.
വ്യാപകമായ വോട്ടു ചോര്‍ച്ചയുണ്ടായതാണ് കെട്ടിവച്ച കാശു നഷ്ടപ്പെടാന്‍ കാരണമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാൽ സഹതാപതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പാണെന്നാണ് മറുവിഭാഗത്തിന്റെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
