കാമുകിയെ കൊലപ്പെടുത്തി: മൊബൈൽ ഫോൺ ദൃശ്യം മോഡലിൽ ഉപേക്ഷിച്ചു; മൃതദേഹത്തിനു പകരം കുഴിച്ചിട്ടത് പട്ടിയുടെ മൃതദേഹം: രണ്ടു വർഷത്തിനു ശേഷം ബിജെപി നേതാവും മക്കളും അറസ്റ്റിലായി
സ്വന്തം ലേഖകൻ
ഭോപ്പാൽ: ദൃശ്യം മോഡലിൽ കാമുകിയെ കൊലപ്പെടുത്തി കുഴിച്ചിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ച് പൊലീസിനെ വട്ടംചുറ്റിച്ച ബിജെപി നേതാവ് രണ്ടു വർഷത്തിനു ശേഷം കുടുങ്ങി. കൊലപാതകം നടത്തിയ ശേഷം ആദ്യം മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പട്ടിയുടെ മൃതദേഹം കുഴിച്ചിടുകയും, മൊബൈൽ ഫോൺ വാഹനത്തിലിട്ട് ഉപേക്ഷിക്കുകയും ചെയ്ത കേസിലാണ് ബിജെപി നേതാവും മക്കളും കുടുങ്ങിയത്. ഇരുപതുകാരിയായ ട്വിങ്കിൾ ഡാേ്രഗ എന്ന കാമുകിയെ കൊലപ്പെടുത്തിയ കേസിലാണ് മധ്യപ്രദേശിലെ ബിജെപി പ്രാദേശിക നേതാവ് ജഗ്ദീഷ് കരോട്ടിയ (65) അറസ്റ്റിലായത്. കേസിൽ ഇദ്ദേഹത്തെ സഹായിച്ച മക്കളായ അജയ് (36), വിജയ് (38), വിനയ് (31), ഇവരുടെ സുഹൃത്ത് നീലീഷ് (28) എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.
2016 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വർഷങ്ങളായി ട്വിങ്കിളും ജഗ്ദീശും കാമുകീ കാമുകൻമാരായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിങ്കിൾ ജഗദീഷിനെ സമീപിക്കുകയായിരുന്നു. മൂന്നു മക്കളുള്ള ജഗ്ദീഷ് ഇതിനു തയ്യാറായില്ല. തുടർന്നാണ് ജഗ്ദീഷ് ട്വിങ്കിളിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. വിവാഹം കഴിക്കാനാവില്ലെന്നും പകരം സ്ഥലം വാങ്ങി നൽകാമെന്നും ജഗ്ദീഷ് ട്വിങ്കിളിനു വാഗ്്ദാനം ചെയ്തു. ഇത് അനുസരിച്ച് സ്ഥലം നോക്കാനെന്ന വ്യാജേനെ കൊലപാതകി സംഘം ട്വിങ്കിളിനെയുമായി സ്ഥലം കാണാനുള്ളയിടത്തെത്തി. തുടർന്ന് അതിക്രൂരമായി ട്വിങ്കിളിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആദ്യം ട്വിങ്കിളിന്റെ മൃതദേഹം ഒരിടത്ത് മറവ് ചെയ്തു. ഇതിനു ശേഷം ആ കുഴിയിൽ നിന്നും മൃതദേഹം നീക്കി അവിടെ പട്ടിയുടെ മൃതദേഹം കുഴിച്ചിട്ടു. തുടർന്ന് ട്വിങ്കിളിന്റ് മൊബൈൽ ഫോൺ മറ്റൊരിടത്തേയ്ക്ക് വലിച്ചെറിഞ്ഞ് കളയുകയും ചെയ്തു. ട്വിങ്കിളുമായി അടുപ്പമുണ്ടായിരുന്ന യുവാവിന്റെ വീടിന് സമീപത്്താണ് ഈ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞ് കളഞ്ഞത്.
കൊലപാതകി സംഘം പൊലീസിനെ തെറ്റിധരിപ്പിക്കുന്നതിനായി കൊലപാതകം നടന്ന വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം നടത്തി മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് എത്തിയപ്പോൾ ഇവിടെ നിന്ന് ലഭിച്ചത് പട്ടിയുടെ മൃതദേഹമായിരുന്നു. തുടർന്ന്് പൊലീസ് അന്വേഷണം ഏതാണ്ട് നിലച്ച മട്ടായിരുന്നു. തുടർന്ന് നിർണ്ണായകമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കൂട്ടു പ്രതികളും കുടുങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group