ഞീഴൂരിലെ ബിജെപി നേതാവിന്റെ പീഡനം: ജോസ് പ്രകാശിനെതിരെ പെൺകുട്ടി മൊഴി നൽകി; ക്രൂരമായ പീഡനം അരങ്ങേറിയിരുന്നതായി പെൺകുട്ടി; ജോസ് പ്രകാശിന്റെയും പെൺകുട്ടിയുടെയും ചിത്രം പ്രചരിപ്പിച്ച സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധരും കുടുങ്ങും; ചിത്രം പ്രചരിപ്പിച്ച് നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ പൊലീസ് നീരീക്ഷണത്തിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: ഞീഴൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് ജോസ് പ്രകാശ് അറസ്റ്റിലായതോടെ ഞെട്ടിയത് ജില്ലയിലെ നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെയും ജോസ് പ്രകാശിന്റെയും ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച് നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ പട്ടിക പൊലീസ് സൈബർ സെൽ ശേഖരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ അഡ്മിനുകളുടെയെല്ലാം പേരും വിശദാംശങ്ങളും ഫോൺ നമ്പരുമെല്ലാം പൊലീസ് സൈബർ സെൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ് അടക്കമുള്ള കൂടുതൽ നടപടികൾ ഉണ്ടായേക്കും.
ഞീഴൂരിൽ ബിജെപി ന്യൂനപക്ഷ മോർച്ചാ മണ്ഡലം പ്രസിഡന്റും ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ ജോസ് പ്രകാശിനെയാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഞീഴൂരിലെ ആർ.എസ്.എസിന്റെ ബാലഗോകുലത്തിൽ അംഗമായിരുന്ന പെൺകുട്ടിയെ, വർഷങ്ങളായി ജോസ് പ്രകാശ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകു്ട്ടിയുടെ വീട്ടിലും, ജോസ് പ്രകാശിന്റെ വീട്ടിലും ഞീഴൂരിലെ ഒരുമ സൊസൈറ്റി ഓഫിസിലും എത്തിച്ചു ജോസ് പ്രകാശ് പല തവണ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിമൂന്നു വയസുമുതൽ തന്നെ ജോസ് പ്രകാശ് പീഡിപ്പിച്ചിരുന്നതായാണ് പെൺകുട്ടി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. സന്നദ്ധ സംഘടനയുടെ പ്രവർത്തനിനായി എത്തിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട്, മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. കഴിഞ്ഞ ഡിസംബർ 27 ന് ഒരുമ സൊസൈറ്റിയുടെ ഓഫിസിൽ പെൺകുട്ടിയെ ജോസ് പ്രകാശ് പീഡിപ്പിക്കുന്നതിനിടെ എത്തിയ നാട്ടുകാരാണ് വിവരം കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ജോസ് പ്രകാശിനെ കസ്റ്റഡിയിൽ എടുത്ത് രക്ഷിച്ചു കൊണ്ടുപോകുകയായിരുന്നു. എന്നാൽ, അന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് കേസും രജിസ്റ്റർ ചെയ്തില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വനിതാ പൊലീസുകാർ എടുത്തത്.
ഇതിനിടെ ജോസ് പ്രകാശിനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സിപിഎം പ്രവർത്തകർ വാട്‌സ്അപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും ജോസ് പ്രകാശിന്റെയും പെൺകുട്ടിയുടെയും ചിത്രം പ്രചരിപ്പിച്ചിരുന്നു. ഇതും പെൺകുട്ടി മൊഴിയിൽ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി സഹിതം സൈബർ സെല്ലിനു പരാതി കൈമാറിയിട്ടുണ്ട്. നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ വഴിയും, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകൾ വഴിയും പെൺകുട്ടിയുടെയും ജോസ് പ്രകാശിന്റെയും ചിത്രം പലരും ഷെയർ ചെയ്തിരുന്നു. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ഇവരുടെ ചിത്രം പ്രചരിപ്പിച്ചവരും കുടുങ്ങിയേക്കും.