video
play-sharp-fill

ശശി  തരൂരിന്റെ  ഉറ്റബന്ധുക്കൾ  ബി.ജെ.പി  യിൽ .. ..

ശശി തരൂരിന്റെ ഉറ്റബന്ധുക്കൾ ബി.ജെ.പി യിൽ .. ..

Spread the love

സ്വന്തംലേഖകൻ

കോട്ടയം : രണ്ട് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങൾ ബി.ജെ.പിയിൽ ചേരാൻ സമീപിച്ചുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. പി എസ് ശ്രീധരൻ പിള്ളയിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്. അതിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.നാളെ സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കായി ഡല്‍ഹിയില്‍ പോകും. അന്നോ പിറ്റേ ദിവസമോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. പത്തനംതിട്ട സീറ്റില്‍ ഒന്നും രണ്ടും മൂന്നും പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തനിക്ക് മത്സരിക്കണമെന്ന് പിടിവാശി ഇല്ല. താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം വന്നുവെന്നും നേതൃത്വം തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. .തുഷാര്‍ മത്സരിക്കണമെന്ന് ബിഡിജെഎസും, ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അദ്ദേഹത്തിന്റേതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.