
പട്ന: ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സുരേന്ദ്ര കെവാത്ത് (52) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി പുൻപുൻ ബ്ലോക്കിലെ പിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷെയ്ഖ്പുര ഗ്രാമത്തിലായിരുന്നു സംഭവം.
പുൻപുനിലെ ബിജെപി കിസാൻ മോർച്ചയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ നാല് തവണ വെടിയുതിർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരാവസ്ഥയിലായ സുരേന്ദ്രയെ പട്‌ന എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.
മൃഗഡോക്ടറും കർഷകനുമായിരുന്ന സുരേന്ദ്ര കെവാത്തിന്റെ കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമോ രാഷ്ട്രീയ വൈരാഗ്യമോ ആയിരിക്കാമെന്നാണ് പോലീസിന്റെ സംശയം.