സമൂഹ മാധ്യമത്തിലിട്ട പോസ്റ്റില്‍ പ്രകോപിതരായി ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം; യുവമോര്‍ച്ച നേതാവും കൂട്ടാളികളും അറസ്റ്റിൽ; അക്രമത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കമെന്നും ആരോപണം

Spread the love

പാലക്കാട്: ബിജെപി നേതാവിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ അഞ്ച് ബിജെപി പ്രവർത്തകർ അറസ്റ്റില്‍.

പാലക്കാട്ടെ ബിജെപി നേതാവും മുൻ കൗണ്‍സിലറുമായ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദൻ്റെ വീടിനു നേരെ ആക്രമണം നടത്തിയ മണലി സ്വദേശി രാഹുല്‍ സുഹൃത്തുക്കളായ അനുജില്‍, അജീഷ് കുമാർ കല്ലേപ്പുള്ളി, മഞ്ഞല്ലൂർ സ്വദേശികളായ സീനപ്രസാദ്, അജീഷ് എന്നിവരാണ് അറസ്റ്റിലായത്.

യുവമോർച്ച പാലക്കാട് മണ്ഡലം സെക്രട്ടറിയാണ് രാഹുല്‍. പാലക്കാട് ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയില്‍ അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹ മാധ്യമത്തില്‍ അച്യുതാനന്ദനിട്ട പോസ്റ്റില്‍ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ്.

പാലക്കാട്ടെ യുവ മോർച്ചയുടെ സമരങ്ങളിലെ നിറ സാന്നിധ്യമാണ് പിടിയിലായ രാഹുല്‍. ബിജെപി ജില്ലാ നേതൃത്വവുമായും അടുത്ത ബന്ധമുള്ള രാഹുല്‍ യുവമോർച്ച അടുത്തിടെ മന്ത്രി എം ബി രാജേഷിൻ്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൻറെ മുൻനിരയിലും ഉണ്ടായിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളില്‍ ഒരാളും രാഹുലായിരുന്നു.