
കൊലക്കേസ് പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ പൊളിച്ചുനീക്കി; ജില്ലാ ഭരണകൂടത്തിൻ്റേതാണ് നടപടി;30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയാണ് ബിജെപി നേതാവായ മിസ്രി ചന്ദ് ഗുപ്ത
കൊലക്കേസ് പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. മധ്യപ്രദേശിലാണ് സംഭവം.
30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയാണ് ബിജെപി നേതാവായ മിസ്രി ചന്ദ് ഗുപ്ത. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്.
ഹോട്ടൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.കഴിഞ്ഞ ആഴ്ചയാണ് മിസ്രി ചന്ദ് ഗുപ്തയുടെ കാറിടിച്ച് ജഗ്ദീഷ് യാദവ് കൊല്ലപ്പെടുന്നത്. ഇതിനു പിന്നിൽ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ആരോപണമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെടെ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ഹൈവേ ഉപരോധിച്ചു. അനധികൃത ഹോട്ടലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് ബുൾഡോസർ ഉപയോഗിച്ച് ഹോട്ടൽ പൊളിച്ചുനീക്കിയത്.