സൈക്കിൾ വാങ്ങി തരാമെന്നു പറഞ്ഞ് പതിനാറുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; പിടിയിലായത് ശബരിമല സമരത്തിൽ കെ.സുരേന്ദ്രനെ സഹായിച്ചതിന് നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥൻ; അ‌റസ്റ്റ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ബിജെപി കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാറശ്ശാല മണ്ഡലം കമ്മിറ്റി അംഗവുമായ വിക്രമൻ നായരാണ് (59) അറസ്റ്റിലായത്. പതിനാറ്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് വിക്രമൻ നായർ പിടിയിലായത്.

സൈക്കിൾ വാങ്ങി നല്കാമെന്നും പറഞ്ഞായിരുന്നു വിക്രമൻ കുട്ടിയെ ചൂഷണം ചെയ്തത്. സംഭവം കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെ രക്ഷിതാക്കൾ ചൈൾഡ് ലൈൻ പ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ പരാതി മുൻപും ഉണ്ടായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്ന് മരായാമുട്ടം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ശബരിമല സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ തിരുവനന്തപുരം സെന്ററൽ ജയിലിലേയ്ക്ക് കൊണ്ടു വരാൻ ചുമതല ലഭിച്ചത് എ ആർ ക്യാമ്പ് സി ഐ ആയ വിക്രമൻ നായർക്കായിരുന്നു.

യാത്രക്കിടെ പല സ്ഥലങ്ങളിലും സുരേന്ദ്രനെ കാണാൻ നേതാക്കൾക്ക് അവസരമൊരുക്കിയെന്നും ഫോൺ ചെയ്യാൻ അനുവദിച്ചുവെന്നും അന്ന് ആക്ഷേപം ഉയർന്നിരുന്നു. വിക്രമൻ നായരുടെ ബിജെപി ബന്ധവും അന്ന് ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതേ തുടർന്ന് വിരമിച്ചപ്പോൾ അച്ചടക്ക നടപടിയുടെ ഭാഗമായി വിക്രമൻ നായരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.