ബി.ജെ.പി ക്യാമ്പിലെത്തിയ കൊല്ലം തുളസിയുടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്തു: യുവമോർച്ചാ നേതാവ് അറസ്റ്റിലായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ബിജെപിയുടെ ക്യാമ്പിൽ എത്തിച്ചേർന്ന സിനിമാ താരം കൊല്ലം തുളസിയുടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത യുവമോർച്ചാ നേതാവിനെതിരെ കേസെടുത്തു. യുവമോർച്ചയുടെ മുൻ ജില്ലാ നേതാവ് തിരുവനന്തപുരം വലിയശാല സ്വദേശി വി.പ്രശോഭിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബിജെപി ക്യാമ്പിൽ എത്തിയ കൊല്ലം തുളസിയെ കബളിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തത്. മൂന്നു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.
ബിസിനസ് ആവശ്യത്തിനാണ് ഇയാൾ കൊല്ലം തുളസിയിൽ നിന്നും പണം വാങ്ങിയത്. തുടർന്ന് നൽകാനുണ്ടായിരുന്ന ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ചെക്ക് നൽകി. എന്നാൽ, പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. ഇതേതുടർന്ന് തുളസി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കൊല്ലം തുളസി ബി.ജെ.പി ജില്ലാ നേതൃത്വത്തിനും പരാതി നൽകിയുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.