‘അതി ദാരിദ്ര്യ രഹിത ജില്ലാ പ്രഖ്യാപനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊറോട്ടു നാടകം’: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ

Spread the love

കോട്ടയം : കോട്ടയത്തെ അതി ദാരിദ്രമില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത് ഇടതുമുന്നണി സർക്കാരിൻറെ ഭരണ കാലാവധി അവസാനിക്കും മുൻപുള്ള പൊറോട്ടു നാടക പരമ്പരകളിലൊന്നാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു.

രാജ്യത്താകമാനം മോദി സർക്കാരിന്റെ സമയബന്ധിതമായ പരിപാടികളിലൂടെ ദാരിദ്ര്യം നിർമാർജനം ചെയ്തുവരികയാണ്. ‘അതിദാരിദ്രത്തിൻ്റെ ദേശീയ ശതമാനം പോലും അഞ്ചിൽ താഴെയാണ്.

ദാരിദ്ര്യവും പാർപ്പിടമില്ലായ്മയും പരിഹരിക്കുന്നതിനായി വ്യക്തമായ കർമ്മപദ്ധതിളോടെയാണ് മുന്നോട്ടുപോകുന്നത്. പാവപ്പെട്ടവർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി റേഷൻ കൂടുതൽ ശക്തിപ്പെടുത്തി. കൂടാതെ പാർപ്പിടവും വസ്ത്രവും ആഹാരവും ഉറപ്പാക്കി പൗരന് മാന്യമായ ജീവിതസാഹചര്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. അതിൻ്റെ പ്രതിഫലനമാണ് എങ്ങും പ്രതിഫലിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ അതിനിടെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിനായി നടത്തുന്ന കൺകെട്ടു വിദ്യയാണ് ഇപ്പോൾ അരങ്ങേറുന്നത്.

കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ജീവകാരുണ്യ സഹായവും ക്ഷേമ പെൻഷനുകളും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ലൈഫ് പദ്ധതി പോലും കാര്യക്ഷമമായി നടക്കുന്നില്ല.

നരേന്ദ്രമോദി സർക്കാരിൻറെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ഗുണഫലമാണ് കോട്ടയത്തും പ്രതിഫലിക്കുന്നത്. ഏറ്റുമാനൂർ മണ്ഡലത്തിൽ ശൗചാലയങ്ങൾ ഇല്ലാത്ത വസതികൾ തന്നെ അനവധിയാണ്. പൊതുശൗചാലയങ്ങൾ പോലുമില്ല.