ഏഴു വിമത സ്ഥനാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി; ഏറ്റവും കൂടുതല്‍ പേര്‍ പുറത്തായതു വൈക്കത്തും കുറവിലങ്ങാടു നിന്നും: കോട്ടയത്ത് വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബി.ജെ.പി. 

Spread the love

കോട്ടയം: കോട്ടയത്ത് വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബി.ജെ.പി. ഏഴു വിമത സ്ഥനാര്‍ഥികളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

video
play-sharp-fill

കെ.ബി ഗിരിജാകുമാരി വൈക്കം, പ്രിയ ഗിരീഷ് വൈക്കം, കെ.കെ ശോഭനകുമാരി പേരൂര്‍,മായാ ജി. നായര്‍ ആര്‍പ്പൂക്കര, വിന്‍സെന്റ് ചിറയില്‍ മാഞ്ഞൂര്‍, എം.എസ് സിനീഷ് കുറവിലങ്ങാട് കെ.പി സത്യന്‍ കുറവിലങ്ങാട് എന്നിവരെയാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ കാട്ടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പുറത്താക്കിയതെന്നു വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ അറിയിച്ചു.

ജില്ലയില്‍ ബിജെ.പിക്കു വിമതര്‍ ഉണ്ടായത് പാര്‍ട്ടിക്കു ക്ഷീണം ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നു പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് ഇവര്‍ വിമതരായി മത്സരിക്കാന്‍ രംഗത്തു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group