ബിജെപി കിറ്റ് വിതരണ വിവാദം; കേസെടുക്കാൻ പോലീസിന് അനുമതി; കിറ്റിന് ഓർഡർ നൽകിയ ആളിനെ പ്രതിയാക്കും

Spread the love

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ കേസെടുക്കും. കിറ്റിന് ഓർഡർ നല്‍കിയ ആളെ കേസില്‍ പ്രതിയാക്കും.

video
play-sharp-fill

ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. കിറ്റ് വിവാദത്തില്‍ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കി.

സൂപ്പർമാർക്കറ്റിന്റെ ഗോഡൗണില്‍ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. ചട്ടലംഘനം നടത്തുന്ന ബിജെപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുകയാണെന്ന് ഇടതുപക്ഷവും ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാശക്കൊട്ടിന് മണിക്കൂറുകള്‍ ശേഷിക്കേ കിറ്റ് വിവാദത്തില്‍ കൊമ്പുകോർക്കുകയാണ് മുന്നണികള്‍. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ ഉള്‍പ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തില്‍ ബിജെപി പറയുന്നത്.

ഒരുപകല്‍ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തില്‍ പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോണ്‍ഗ്രസ് വാദം. സിസിടിവി പരിശോധിച്ചതില്‍ കിറ്റ് കണ്ടെത്തിയ ഗോഡൗണില്‍ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പൊലീസ് കേസെടുക്കാതെ ഇരുന്നത്.

സ്ഥലത്തുണ്ടായ സംഘർഷത്തിലാണ് പൊലീസ് നിലവില്‍ കേസെടുത്തത്. തുടർച്ചയായ രണ്ടാം ദിവസവും കിറ്റ് വിവാദം ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാത പരമായി പെരുമാറുന്നു എന്ന് ഇടതുമുന്നണി ആരോപിച്ചു.