ബിജെപിയുടെ ലക്ഷ്യം ഇനി തമിഴ്‌നാട്: രജനീകാന്തിനെ മുന്നിൽ നിർത്തി തമിഴ് മനസ് കീഴടക്കാൻ അമിത് ഷാ; കാശ്മീർ പ്രശ്‌നത്തിൽ അമിത്ഷായെയും മോദിയെയും പരസ്യമായി പിൻതുണച്ച് രജനി
സ്വന്തം ലേഖകൻ
ചെന്നൈ: കർണ്ണാടക വരെ കൈക്കുമ്പിളായ അമിത് ഷായും സ്ഖ്യവും ഇനി ലക്ഷ്യമിടുന്നത് തമിഴ്‌നാട്. സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ചുമലിലേറി തമിഴ്‌നാട് പിടിക്കുന്നതിനുള്ള വമ്പൻ പദ്ധതിയാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകൾ രജനീകാന്തും പുറത്തു വിട്ടു.
ഏറ്റവും ഒടുവിൽ ആർട്ടിക്കിൾ 370 നടപ്പാക്കിയ അമിത്ഷായ്ക്കും മോദിയ്ക്കും അഭിനന്ദനം അറിയിച്ചാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ ലക്ഷ്യം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രകീർത്തിച്ച രജനീകാന്ത് ബിജെപിയുമായി ഏറെ അടുക്കുകയാണെന്ന സൂചന തന്നെയാണ് നൽകിയിരിക്കുന്നത്.
ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ താല്പര്യങ്ങൾ വ്യക്തമാകുന്ന രീതിയിൽ പ്രസംഗം നടത്തിയത്. നരേന്ദ്രമോദിയും അമിത്ഷായും കൃഷ്ണനെയും അർജുനനെയും പോലെയാണെന്ന് പറഞ്ഞ രജനീകാന്ത്, ഇവരിൽ ആരാണ് കൃഷ്ണനെന്ന് അവർക്ക് മാത്രമേ അറിയൂ എന്നു കൂടി സൂചിപ്പിച്ചു.
സ്വന്തമായി പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച രജനീകാന്തിനെ ബിജെപിയിലേയ്ക്ക് അടുപ്പിക്കാനുള്ള നീക്കം സജീവമായി നടക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ബിജെപിയുമായി അടുപ്പം സൂചിപ്പിക്കുന്ന പ്രസംഗവുമായി രജനീകാന്ത് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് ബിജെപിയ്ക്ക് രാഷ്ട്രീയമായി ഏറെ ഗുണം തമിഴ്‌നാട്ടിൽ ചെയ്യുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.

Third Eye News Live
0