play-sharp-fill
ബി.ജെ.പിയിലെ ഒതുക്കൽ നയം: തൃശൂർ കോർപ്പറേഷനിൽ മത്സരിക്കുന്നത് സംസ്ഥാന നേതാവ്; ഗോപാലകൃഷ്ണനെ കോർപ്പറേഷനിൽ ഒതുക്കിയത് ബിജെപിയുടെ ഗ്രൂപ്പിസം

ബി.ജെ.പിയിലെ ഒതുക്കൽ നയം: തൃശൂർ കോർപ്പറേഷനിൽ മത്സരിക്കുന്നത് സംസ്ഥാന നേതാവ്; ഗോപാലകൃഷ്ണനെ കോർപ്പറേഷനിൽ ഒതുക്കിയത് ബിജെപിയുടെ ഗ്രൂപ്പിസം

തേർഡ് ഐ ബ്യൂറോ

തൃശൂർ: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തമ്മിലടിയും ഒതുക്കൽ രാഷ്ട്രീയവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നു. തിരുവനന്തപുരത്തിനു പിന്നാലെ തൃശൂരിലും സംസ്ഥാന നേതാവിനെ കോർപ്പറേഷനിൽ മത്സരിക്കാൻ വിട്ട് ഒതുക്കാനുള്ള നയമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോൾ സ്വീകരിക്കുന്നത്. തൃശൂർ കോർപ്പറേഷൻ പിടിക്കാനുള്ള ശ്രമമാണ് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പരാജയത്തിലേയ്ക്കുള്ള ആദ്യ പടിയാണ് ഇതെന്നാണ് വിമത വിഭാഗം പ്രചരിപ്പിക്കുന്നത്.


ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. കുട്ടൻകുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണൻ മത്സരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ കൗൺസിലറായ ബിജെപിയുടെ ലളിതാംബികയെ മാറ്റിയത് പ്രവർത്തകരിൽ അതൃപ്തിയ്ക്കിടയാക്കിയിരുന്നു. ആർഎസ്എസിന്റെ ആവശ്യ പ്രകാരമാണ് സംസ്ഥാന നേതാവിനെ തന്നെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഗോപാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് ഇതിനാലാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയ്ക്ക് സ്വാധീനം ചെലുത്താനായതും ബി.ജെ.പിയ്ക്ക് ആത്മവിശ്വാസമേകുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വ. ഉല്ലാസ് ബാബുവിനെ മുല്ലശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ഷാജുമോൻ വട്ടേക്കാടിനെ ആമ്പല്ലൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും ബി.ജെ.പി മത്സരിപ്പിക്കുന്നുണ്ട്.