video
play-sharp-fill
കേരളത്തിലെ മുഖ്യമന്ത്രിയെ ജനം അടിച്ചോടിക്കും: കെ.സുരേന്ദ്രൻ; മുഖ്യമന്ത്രി ട്രാൻസ്‌ജെൻഡർ, ജില്ലാ പൊലീസ് മേധാവിയ്ക്ക് മാവോയിസ്റ്റ് ബന്ധം, എൻഐഎ അന്വേഷിക്കണം; പി.കെ കൃഷ്ണദാസ്; ശബരിമലയിൽ ബോംബ് വയ്ക്കാൻ പോലും പൊലീസ് കൂട്ട് നിൽക്കും: കെ.പി ശശികല: ശബരിമലയിൽ പ്രതിഷേധവുമായി ആഞ്ഞടിച്ച് ബിജെപി സംഘപരിവാർ നേതാക്കൾ

കേരളത്തിലെ മുഖ്യമന്ത്രിയെ ജനം അടിച്ചോടിക്കും: കെ.സുരേന്ദ്രൻ; മുഖ്യമന്ത്രി ട്രാൻസ്‌ജെൻഡർ, ജില്ലാ പൊലീസ് മേധാവിയ്ക്ക് മാവോയിസ്റ്റ് ബന്ധം, എൻഐഎ അന്വേഷിക്കണം; പി.കെ കൃഷ്ണദാസ്; ശബരിമലയിൽ ബോംബ് വയ്ക്കാൻ പോലും പൊലീസ് കൂട്ട് നിൽക്കും: കെ.പി ശശികല: ശബരിമലയിൽ പ്രതിഷേധവുമായി ആഞ്ഞടിച്ച് ബിജെപി സംഘപരിവാർ നേതാക്കൾ

 

സ്വന്തം ലേഖകൻ 

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയ ആയുധം പ്രയോഗിച്ച് ബിജെപിയും സംഘപരിവാർ നേതാക്കളും. മുഖ്യമന്ത്രിയെയും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെയും കടന്നാക്രമിച്ചായിരുന്നു ബിജെപി സംഘപരിവാർ നേതാക്കളുടെ വിമർശനം. മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യക്തിപരമായി കടന്നാക്രമിച്ച നേതാക്കളിൽ പലരും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെയും ലക്ഷ്യമിട്ടിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേയ്ക്ക് നടത്തിയ പ്രകടനത്തിലാണ് നേതാക്കൾ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും, ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും എതിരെ പൊട്ടിത്തെറിച്ചത്. 
  ശബരിമലയിൽ ബോംബുമായി നക്‌സലുകളോ മാവോയിസ്റ്റുകളോ എത്തിയാൽ പോലും പൊലീസ് അവർക്ക് സംരക്ഷണം ഒരുക്കി നൽകുമെന്ന്ു ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കള്ളന്മാരെപ്പോലെ വേഷം മാറ്റി, വേഷം കെട്ടിച്ച് ഷോ ഓഫ് കാണിച്ചാണ് രണ്ട് മാവോയിസ്റ്റ് യുവതികളെ പൊലീസും സർക്കാരും സന്നിധാനത്ത് എത്തിച്ചത്. ഈ സാഹചര്യത്തിൽ ആചാരം ലംഘിച്ച സർക്കാരിനെതിരെ സമരം തുടരും. ശക്തമായ സമരപരിപാടികൾ തുടരുമെന്നും ഇവർ പ്രഖ്യാപിച്ചു.
എന്നാൽ, അൽപംകൂടി കടുത്ത ഭാഷയിലായിരുന്നു പി.കെ കൃഷ്ണദാസിന്റെ ആരോപണങ്ങൾ. സുപ്രീം കോടതി വിധി പകൽവെളിച്ചത്തിൽ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇരുട്ടിന്റെ മറവിലാണ് വിധി നടപ്പാക്കിയത്. ഇരുട്ടിന്റെ സന്തതിപരമ്പരയിൽപ്പെട്ട ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ആചാരം ലംഘിച്ച സർക്കാരും സിപിഎമ്മും കനത്ത വില നൽകേണ്ടി വരും. പകൽ വെളിച്ചത്തിൽ കോടതി വിധി നടപ്പാക്കാനാവാത്ത നാണം കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മറ്റാരെയും കൊണ്ടു പോകാൻ കിട്ടാതിരുന്ന മുഖ്യമന്ത്രി പണം നൽകി ആളെ വരുത്തുകയായിരുന്നു. ഇത്തരത്തിൽ രണ്ടും കെട്ട കളി കളിച്ച് മുഖ്യമന്ത്രി ട്രാൻസ്‌ജെൻഡറാണ്. വാടകയ്ക്ക് ആളുകളെ എടുത്ത പിണറായി വിജയൻ എന്തുകൊണ്ട് സ്വന്തം ഭാര്യയെയും മകളെയും സന്നിധാനത്ത് എത്തിക്കുന്നില്ല. വനിതാ മതിൽ നവോദ്ധാനത്തിന് അല്ല. ശബരിമലയെ തകർക്കാൻ വേണ്ടായിരുന്നു. വ്ിശ്വാസികളുടെ മുറിവ് ഉണക്കാത്ത, വിശ്വാസികളെ വ്ഞ്ചിച്ച അതിക്രൂരമായി മുറിവേൽപ്പിച്ച മുഖ്യമന്ത്രിക്ക് കസേരയിൽ ഇരിക്കാൻ അവകാശമില്ല. വിശ്വാസികളുടെ മുറിവ് ഉണങ്ങില്ല. മുഖ്യമന്ത്രി രാജി വയ്ക്കണം. ലക്ഷ്യം നേടുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം അനുസരിച്ച് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് മാവോയിസ്റ്റ് ബന്ധമുള്ള രണ്ട് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. ഹരിശങ്കറിന് തീവ്രവാദികളുമായി അടുത്ത ബന്ധമുണ്ട്. യുവതികളുടെ മാവോയിസ്റ്റ് ബന്ധവും, ഹരിശങ്കറിന്റെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ചും എൻ.ഐ.എ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ധാരണയിൽ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കും വരെ സമരം തുടരുമെന്നും കൃഷ്ണദാസ് പറഞ്ഞു. 
എന്നാൽ, അൽപം കൂടി കടുത്ത രീതിയിലായിരുന്നു ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയന് തൃപുരയിലെ മുഖ്യമന്ത്രിയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണി. അയ്യപ്പഭക്തരായ ജനം മുഖ്യമന്ത്രിയെ ഓടിച്ചിട്ടടിക്കുന്ന സ്ഥിതിയുണ്ടാകും. രണ്ടു യുവതികൾ ശബരിമല കയറിയത് സംബന്ധിച്ചു വലിയ ആസൂത്രണമാണ് നടന്നിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഗൂഡാലോചനയുടെ ഭാഗമാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് അന്തസില്ല , ആഭിചാത്യമില്ല, സാമാന്യ മര്യാദ ഇല്ലാത്ത ആളാണ്  കേരളം ഭരിക്കുന്ന മുഖ്യമന്ത്രി. കേരളത്തിലെയല്ല  ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീരുവാണ് ഇരട്ടച്ചങ്കനെന്ന് ആവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.  ശവം കൊണ്ടു പോകുന്ന രീതിയിൽ ആംബുലസിൽ പൊതിഞ്ഞുകെട്ടിയാണ് രണ്ട് യുവതികളെ ശബരിമലയിലേയ്ക്ക് കൊണ്ടു പോയത്. അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രിയ്ക്ക് യുവതികളെ ശബരിമലയിൽ പട്ടാപ്പകൽ, ആളുകളുടെ മുന്നിലൂടെ കൊണ്ടു വരാമായിരുന്നില്ലേ. നാണംകെട്ട മുഖ്യമന്ത്രിയാണ്. നാണക്കേടിന് കുടപിടിക്കുന്ന പൊലീസാണ് ഇപ്പോഴുള്ളത്. പിണറായി വിജയന് കേരളം സ്ത്രീധനമായി കിട്ടിയതല്ല. മലകയറാനെത്തിയ തീവ്രവാദികളായ യുവതികളെ പകൽ കൊണ്ടു വന്നിരുന്നെങ്കിൽ വിശ്വാസികളുടെ കരുത്ത് കാണാമായിരുന്നു. എന്നാൽ, ഇതിന് തയ്യാറാകാതെ  ഏത് പോലീസുകാരനും ചെയ്യാൻ സാധിക്കുന്ന നാലാം കിട പരിപാടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. പിൻവാതിലിലൂടെയാണ് ഇവർ ശബരിമലയിൽ സ്ത്രീകളെ കയറ്റിയത്. ഈ സാഹചര്യത്തിൽ സിപിഎമ്മിനെയും സർക്കാരിനെയും തെരുവിൽ തന്നെ നേരിടുമെന്നും സുരേന്ദ്രൻ പ്രഖ്യാപിച്ചു. 
മേഖലാ പ്രസിഡന്റ് എം.കെ നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എൻ ഹരി, ലിജിൻ ലാൽ, നാരായണൻ നമ്പൂതിരി, സി എൻ സുഭാഷ് , എം എസ് മനു, ടി എ പ്രസാദ്, ഡി ശശികുമാർ, ആർ സാനു, ടി എൻ ഹരികുമാർ,ലാൽ കൃഷ്ണ , വി പി മുകേഷ്  എന്നിവർ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group