സ്വന്തം ലേഖകൻ
കോട്ടയം: ബി.ജെ.പി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി മെമ്പർഷിപ്പ് ക്വാമ്പയിൻ പ്രവർത്തനത്തിന്റെ വിലയിരുത്തൽ യോഗം ജില്ലാ സെക്രട്ടറി സി.എൻ സുബാഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി ഭുവനേശ്, ജില്ലാ വൈസ് പ്രസിഡന്റ് വിനോദിനി പി.പി, ജില്ലാ കമ്മറ്റിയംഗം ബിനു ആർ വാര്യർ, നിയോജക മണ്ഡലം സെക്രട്ടറി സിന്ധു അജിത്, സംസ്ഥാന കൗൺസിലംഗം പി.ജെ ഹരികുമാർ ,മേഖലാ പ്രസിഡൻറ്മാരായ സന്തോഷ് റ്റി.റ്റി, ഉണ്ണി വടവാതൂർ ,അനിൽകുമാർ, ജനറൽ സെക്രട്ടറിമാരായ സലിം കുമാർ, ബിജു പുല്ലരിക്കുന്ന്, എന്നിവർ പ്രസംഗിച്ചു.