കേരളത്തിൽ അക്രമത്തോടൊപ്പം പീഢനവും: യുവമോർച്ച

കേരളത്തിൽ അക്രമത്തോടൊപ്പം പീഢനവും: യുവമോർച്ച

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ സ്ത്രീ സമൂഹം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും പീഢനത്തിനിരയാകുന്നതും പിണറായി സർക്കാരിന്റെ കാലഘട്ടത്തിലാണെന്നും, പീഢനത്തിനിരയായവരെ കുറ്റപ്പെടുത്തുകയും, കുറ്റക്കാരായ ഇടതുപക്ഷക്കാരെ സഹായിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി സി.എൻ സുബാഷ് കുറ്റപ്പെടുത്തി. കൊല്ലം ഓച്ചിറയിൽ കാണാതായ 13 വയസ്സുകാരിയായ പെൺകുട്ടിയെ കണ്ടെത്തി നീതി ലഭിക്കണമെന്നും, കുറ്റവാളിയായ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യുണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തിരുനക്കരയിൽ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.


യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ബിനുമോൻ വി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ ജില്ലാ ജന:സെക്രട്ടറിമാരായ സോബിൻലാൽ,ശരത്കുമാർ, സംസ്ഥാനസമിതി അംഗം കെ.എസ് ഗോപൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് നന്ദകുമാർ എൻ.കെ,ജില്ലാ വൈസ് പ്രസിഡന്റുമാരായ വി പി മുകേഷ്, ഗിരിഷ്കുമാർ വടവാതൂർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് രവീന്ദ്രൻ വാകത്താനം എന്നിവർ സംസാരിച്ചു. യുവമോർച്ച നിയോജകമണ്ഡലം നേതാക്കളായ റിനു മണി, വിനോദ്കുമാർ, വിഷ്ണുനാഥ് ബി, അഖിൽദേവ്, ഗോപികൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group