video
play-sharp-fill

ജുഡീഷ്യറിയെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കണം ജോസ് കെ മാണി എം.പി

ജുഡീഷ്യറിയെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കണം ജോസ് കെ മാണി എം.പി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകൾ കോടതികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം രാജ്യത്ത് നിലവിലുണ്ടെന്ന് ജോസ് .കെ.മാണി എം.പി. ജനാധിപത്യത്തിന്റെ നിലനില്പ് സ്വതന്ത്ര ജുഡീഷ്യറിയിലാണ്. ആ സ്വാതന്ത്രം ഉറപ്പു വരുത്തുവാനുള്ള ബാധ്യത അഭിഭാക്ഷക സമുഹത്തിനുണ്ടെന്ന് കേരളാ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ് ദേഹം പറഞ്ഞു

സംസ്ഥാന റിട്ടേണിംഗ് ഓഫീസർ മുൻ എംപി അഡ്വ. ജോയി അബ്രാഹം അദ്ധ്യക്ഷത വഹിച്ച തെരെഞ്ഞെടുപ്പ് കൺവൻഷനിൽ വച്ച്  കേരളാ ലോയേഴ്സ് കോൺ ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായി അഡ്വ. ജോർജ് മേച്ചേരിയെയും (എറണാകുളം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അഡ്വ. ജസ്റ്റിൻ ജേക്കബിനെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് അഡ്വ.സന്തോഷ് കുര്യൻ (വടകര) ജനറൽ സെക്രട്ടറിമാരായി അഡ്വ. ജോസഫ് ജോൺ ( കായംകുളം) അഡ്വ. എം.എം. മാത്യു (ദേവികുളം) അഡ്വ. ജോർജ് കോശി ( പത്തനംതിട്ട ) അഡ്വ. ജോബി ജോസഫ് ( എറണാകുളം) ട്രഷററായി അഡ്വ. സി. എ ജോണി (ചാവക്കാട്) എന്നിവരെയും തെരെഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ്സ് (എം) ജന. സെക്രട്ടറിമാരായ അഡ്വ. വി.വി. ജോഷി, അഡ്വ. പ്രിൻസ് ലൂക്കോസ്, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം , അഡ്വ. ജെയിംസ് മാത്യു കടവൻ, ജോസഫ് ചാമക്കാല, അഡ്വ.കെ. ഇസഡ് കൂഞ്ചെറിയാ എന്നിവർ പ്രസംഗിച്ചു..