play-sharp-fill
തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കർണ്ണാടകയിൽ ബിജെപി വീണ്ടും വെട്ടിൽ; ശതകോടീശ്വരനായ ബിജെപി നേതാവ് അഴിമതിക്കേസിൽ ഒളിവിൽ: ലോക്‌സഭയ്ക്കു മുൻപ് ദക്ഷിണേന്ത്യയിൽ ബിജെപിയ്ക്ക് തിരിച്ചടികളുടെ മഹാമഹം; ശതകോടീശ്വരൻ ഒളിവിൽ പോയത് നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ

തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കർണ്ണാടകയിൽ ബിജെപി വീണ്ടും വെട്ടിൽ; ശതകോടീശ്വരനായ ബിജെപി നേതാവ് അഴിമതിക്കേസിൽ ഒളിവിൽ: ലോക്‌സഭയ്ക്കു മുൻപ് ദക്ഷിണേന്ത്യയിൽ ബിജെപിയ്ക്ക് തിരിച്ചടികളുടെ മഹാമഹം; ശതകോടീശ്വരൻ ഒളിവിൽ പോയത് നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ

സ്വന്തം ലേഖകൻ

ഹാസൻ: കർണ്ണാടകയിലെ നിയമസഭാ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റുവാങ്ങേണ്ടി വന്ന വമ്പൻ തിരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. കൈക്കൂലിക്കേസിൽ അറസ്റ്റ് ഒഴിവാക്കാനായി ബിജെപി നേതാവും മുൻ മന്ത്രിയും കോടിശ്വരനുമായ ഖനിരാജാവ് ജി.ജനാർദന റെഡ്ഡി ഒളിവിൽ പോയതോടെയാണ് ബിജെപി വീണ്ടും വെട്ടിലായിരിക്കുന്നത്. പതിനെട്ട് കോടി രൂപയുടെ കൈക്കൂലിക്കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി അറസ്റ്റിനൊരുങ്ങുന്നതായി സൂചന ലഭിച്ചതോടെയാണ് ജനാർദനറെഡ്ഡി ഒളിവിൽ പോയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധം പ്രഖ്യാപിച്ച സമയത്ത് കോടികൾ ധൂർത്തടിച്ച് ജനാർദന റെഡി മകളുടെ വിവാഹം നടത്തിയത് വാർത്തയായിരുന്നു. ഇതേ റെഡി തന്നെ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ കേസിൽ കുടുങ്ങി ഒളിവിൽ പോയത് യാദൃശ്ചികതയായി.
യദ്യൂരപ്പ സർക്കാരിൽ മന്ത്രിയായിരുന്ന ജനാർദന റെഡി കർണ്ണാടകയിൽ ബിജെപിയെ നിയന്ത്രിക്കുന്ന ഖനിരാജാക്കൻമാരിൽ വമ്പൻ തന്നെയായിരുന്നു. ഒരു തിരഞ്ഞെടുപ്പ് മുഴുവൻ ഒറ്റയ്ക്ക് നടത്താൻ ശേഷിയുള്ള ഖനിരാജാവിന് തിരിച്ചടിയായത് മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയായിരുന്നു. മന്ത്രിയായിരിക്കെ അംബിഡെന്റ് ഗ്രൂപ്പിന്റെ ഉടമയ്ക്ക് വിവിധ കേസുകളിൽ ജാമ്യം ലഭിക്കുന്നതിനു ഇദ്ദേഹം 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയിരുന്നത്. തുടർന്നാണ് കേസ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു വിട്ടത്. തുടർന്ന്് കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച് ജനാർദന റെഡിയെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുപ്പു നടത്തുന്നതിനടെയാണ് ഇദ്ദേഹം ഇപ്പോൾ മുങ്ങിയിരിക്കുന്നത്.
പതിനായിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി അറുനൂറ് കോടി രൂപ തട്ടിയെടുത്ത കേസിലാണ് അംബിഡന്റ് ഗ്രൂപ്പ് കമ്പനി ഉടമ സയീദ് അഹമ്മദ് ഹരീദിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. ഈ കേസ് അന്വേഷണം വഴിതെറ്റിച്ച് വിടുന്നതിനായും, സ്ഥാപന ഉടമയെ രക്ഷിക്കുന്നതിനായും മന്ത്രിയായിരിക്കെ ജനാർദന റെഡി ശ്രമിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജനാർദന റെഡിയുടെ സഹായിയായ അലിഖാന് പതിനെട്ട് കോടി രൂപ കൈമാറുകയായിരുന്നു. കമ്പനി രമേശ് കോത്താരി എന്ന സ്വർണ്ണവ്യാപാരിയ്ക്കാണ് 18 കോടി രൂപ കൈമാറിയത്. ഇത് 57 കിലോ സ്വർണമാക്കി അലിഖാനെ ഏൽപ്പിച്ചു എന്നാണ് സ്ഥാപന ഉടമ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.