
തിരുവനന്തപുര: കേരളത്തില്‍ ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരും എത്തും.
പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തും. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ പ്രചാരണത്തിനെത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, കാസർകോട് ദില്ലി മുഖ്യമന്ത്രി, കണ്ണൂരില്‍ മണിപ്പൂർ മുഖ്യമന്ത്രി എന്നിവരെത്തും. കൊല്ലം കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍ ഗോവ മുഖ്യമന്ത്രിയും പങ്കെടുക്കും
സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


