
കൽപ്പറ്റ: കഴിഞ്ഞ ദിവസം ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചപ്പോൾ രണ്ട് ദിവസം കൊണ്ട് വയനാട് പൂർണ്ണമായി ഒറ്റപ്പെട്ട സ്ഥിതിയിലായി. വയനാട് കളക്ടർ ഉടൻ തുറക്കുമെന്നുള്ള വാഗ്ദാനം സ്ഥലം സന്ദർശിച്ച് നൽകിയതൊഴിച്ചാൽ കോഴിക്കോട് ജില്ലയുടെ ഭാഗമായ താമരശ്ശേരി ചുരത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താത്ത കോഴിക്കോട് കളക്ടറുടെ നിലപാട് ജനവിരുദ്ധമാണ്.
ഗതാഗതം പുനസ്ഥാപിക്കാനോ, യദാർത്ഥ പ്രശ്നം മനസ്സിലാക്കാനോ തയ്യാറാകാത്ത ഉദ്യോഗസ്ഥൻമാരുടെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു.
വയനാട്ടിൽ ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിനെ നിരന്തരം ആശ്രയിച്ചു കൊണ്ടിരിക്കുന്ന രോഗികളും, കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടുകയാണ് ഉത്സവക്കാലത്ത് നാട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്ന പുറം നാടുകളിൽ ജോലി ചെയ്യുന്നവരും, പഠിക്കുന്നവരും ആശങ്കിയാലാണ് ചരക്കു വാഹനങ്ങളും, ഇന്ധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളും മറ്റു സംസ്ഥാന പാതകളെ ആശ്രയിക്കുന്നത് കൊണ്ട് ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകാൻ കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചുരത്തിന് ബദൽ പാതകൾക്ക് വേണ്ടി വയനാടൻ ജനത മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി ചെറിയ നീക്കുപോക്കുകൾ നടത്തിയാൽ ചിപ്പിലത്തോട് മരുതിലാവ് പാതയും , പടിഞ്ഞാറത്തറ പൂഴിത്തോട് റോഡും ചുരത്തിന് ബദലായി തുറക്കാമെന്നിരിക്കെ ഇതിന് വേണ്ടി ഒന്നും ചെയ്യാൻ സംസ്ഥാനം മാറി മാറി ഭരിക്കുന്നവർക്ക് സാധിക്കുന്നില്ല ഏതോ കാലത്ത് നടപ്പിലാക്കാൻ പദ്ധതിയിടുന്ന തുരങ്ക പാതയേക്കാൾ ജനങ്ങൾക്ക് അത്യാവശ്യം വേണ്ടത് ചുരം ബദൽ പാതകളാണെന്നും വയനാട് ഒറ്റപ്പെട്ട് പോകുന്ന ഈ ഘട്ടത്തിലെങ്കിലും വയനാട് എം പിയടക്കമുള്ളവർ ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു