
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലോകത്ത് യോഗായുടെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നും ശരീരത്തിനും മനസ്സിനും യോഗാ ചെയ്യുന്നത് ഗുണകരമാണെന്നും യോഗാസാധക് കെ ശങ്കരൻ പറഞ്ഞു.
ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ലോകരാഷ്ട്രങ്ങൾപ്പോലും ഇന്ന് യോഗായെ അംഗീകരിച്ചത് ഓരോ ഭാരതീയന്റെയും അഭിമാനമാണെന്നും അദ്ധേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ബി.ജെ.പി കോട്ടയം ഓഫീസിൽ സംഘടിപ്പിച്ച യോഗാ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, യുവമോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ വൈ: പ്രസിഡന്റ് കെ.പി ഭുവനേശ്, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്,
കോട്ടയം നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻ ലാൽ, ജന:സെക്രട്ടറി അശ്വന്ത് മാമലശ്ശേരിൽ, വൈ. പ്രസിഡന്റ് പ്രമോദ് സോമൻ, നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ്കുമാർ,അമൽ,ശരത്, മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു