
സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞ; ബിജെപി വനിതാ നേതാവ് മഞ്ജുവിനെ ക്യാമറ ചതിച്ചു; ട്രോളന്മാർക്ക് ചാകര
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബിജെപിയുടെ വനിതാ നേതാവ് മഞ്ജു ജി.എസാണ് ഇപ്പോള്‍ ട്രോള്‍ ലോകത്തെ താരം. സംസ്‌കൃതം മലയാളത്തിലെഴുതി സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതാണ് മഞ്ജുവിന് വിനയായത്.
സംസ്‌കൃതത്തില്‍ അറിവുള്ള വ്യക്തിയെ പോലെയായിരുന്നു മഞ്ജു പ്രതിജ്ഞ ചൊല്ലിയത്. എന്നാല്‍ മലയാളത്തിലെഴുതിയതാണ് സംസ്‌കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ കുടുങ്ങി. പിന്നാലെ വാര്‍ത്തയുമെത്തി. ഇതോടെ ട്രോളന്മാര്‍ കൗണ്‍സിലറുടെ സംസ്‌കൃത പാണ്ഡിത്യം ട്രോളുകളാക്കി പ്രചരിപ്പിച്ചു. ഇതിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടേഗ്രാഫര്‍ക്ക് താരപരിവേഷമാണ് ട്രോളന്മാര്‍ നല്‍കിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :