‘എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു’; ബിജെപി നേതാവിന്‍റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്ത്

Spread the love

തിരുവനന്തപുരം: കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാറിന്‍റെ ആത്മഹത്യ കുറിപ്പിലെ വിശദാംശംങ്ങൾ പുറത്ത്. താൻ എല്ലാവരേയും സഹായിച്ചെന്നും എന്നാൽ പ്രതിസന്ധിവന്നപ്പോൾ ഒറ്റപ്പെട്ടുവെന്നും അനിൽ കുമാർ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി. വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ആറ് കോടിയോളം ബാധ്യതയുണ്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് 11കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം. ഇതിന്‍റെ പേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പിൽ വിമ‍‍ർശനമുണ്ട്. ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. അനിൽ കുമാറിനെ ഇന്ന് രാവിലെയാണ് തിരുമലയിലെ കൗൺസിലർ ഓഫീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോ‍പ്പറേഷനിലും ജില്ലയിലെയും ബിജെപിയുടെ വിവിധ സമരപരിപാടികൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു അനിൽകുമാർ.

സഹകരണ സംഘത്തിൽ പ്രതിസന്ധി

അതേസമയം അനിൽ പ്രസിഡന്‍റായ സഹകരണ സംഘത്തിൽ പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് ബിജെപി സിറ്റി പ്രസിഡന്‍റ്  കരമന ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രമക്കേട് സംഘത്തിലില്ല. വായ്പ വാങ്ങിയവർ തിരിച്ചടച്ചില്ല. അതിനാലാണ് പ്രതിസന്ധിയുണ്ടായത്. തിരിച്ചടക്കാൻ ഉള്ളവരെ പാർട്ടി നേതാക്കൾ നേരിട്ട് വിളിച്ചിരുന്നു. പാർട്ടി അനിലിന് ഒപ്പമുണ്ടായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. 2024വരെ ഓഡിറ്റ് കൃത്യമാണ്. അനിൽഒരു അഭിമാനിയായിരുന്നുവെന്നും സംഘത്തിന് നേരിട്ട അവസ്ഥയിൽ മാനസികപ്രയാസം ഉണ്ടായിരുന്നുവെന്നും ജയൻ പറഞ്ഞു. അനിൽ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഖേദമുണ്ടെന്നും കരമന ജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group