
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവര്ത്തകന് കീഴടങ്ങി. കേസില്‍ പ്രതിയായ മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്.
കഴിഞ്ഞ നവംബര്‍ 21ന് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ രാജു വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇന്ന് മംഗലപുരം പൊലിസില്‍ കീഴടങ്ങുകയായിരുന്നു



