
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അനില്‍കുമാർ ജീവനൊടുക്കിയ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. ഒരു വിഭാഗം ബി ജെ പി പ്രവർത്തകരാണ് ആക്രമണം നടത്തിയത്.
ഇവർ വനിതാ മാധ്യമ പ്രവർത്തകരെ ഉള്‍പ്പെടെ സ്റ്റെപ്പില്‍ നിന്ന് തള്ളിയിടുകയും കയ്യേറ്റം നടത്തുകയും ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബി ജെ പി നേതൃത്വത്തിനെതിരെയുള്ള ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. കുറിപ്പില്‍ പറയുന്നത് തൻ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ പാർട്ടി സഹായിച്ചില്ല എന്നായിരുന്നു. ഒരു പൈസ പോലും താനും കുടുംബവും എടുത്തിട്ടില്ല എന്നും അനില്‍കുമാർ കുറുപ്പിൽ പറയുന്നു. കോർപ്പറേഷനില്‍ ബി ജെ പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വ്യക്തിയാണ് അനിൽകുമാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group