ചെണ്ടമേളവും ഉത്തരേന്ത്യൻ വാദ്യങ്ങളും പുഷ്പങ്ങളുമായി പ്രവർത്തകർ; കേരളത്തിൽ നിന്നുള്ള ബിജെപി കൗൺസിലർമാർക്ക് ഡൽഹിയിൽ വൻ സ്വീകരണം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാർ ഉൾപ്പെടെയുള്ള 115 ബിജെപി ജനപ്രതിനിധികൾക്ക് ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വൻ സ്വീകരണം.

video
play-sharp-fill

പാർട്ടി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ, അഖിലേന്ത്യാ വക്താവ് പ്രദീപ് ദണ്ഡാരി, ഡൽഹി മേയർ രാജാ ഇക്ബാൽ എന്നിവർ നേരിട്ടെത്തിയാണ് സംഘത്തെ വരവേറ്റത്. മേയർ വി.വി.രാജേഷ്, ഡപ്യൂട്ടി മേയർ ആശാ നാഥ് എന്നിവരെ ബൊക്കെ നൽകി സ്വീകരിച്ചു.

ചെണ്ടമേളവും ഉത്തരേന്ത്യൻ വാദ്യങ്ങളും പുഷ്പങ്ങളുമായി നൂറുകണക്കിനു വനിതാ പ്രവർത്തകരും സ്‌റ്റേഷനിൽ എത്തിയിരുന്നു. ബിജെപി ഡൽഹി ഘടകവും കേരള സെല്ലും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണനൈപുണ്യ ശിബിരത്തിൽ പങ്കെടുക്കാനാണ് സംഘം ഡൽഹിയിലെത്തിയത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും പ്രധാനമന്ത്രിയെ നേരിൽ കാണാനും അദ്ദേഹത്തിന്റെ വസതിയിൽ വിരുന്നിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണെന്നും കൗൺസിലർ സിമി ജ്യോതിഷ് പറഞ്ഞു.

ഇന്ന് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായുള്ള കൂടിക്കാഴ്ച നടക്കും. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുമായും വിവിധ കേന്ദ്രമന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തും.

നാളെ പാർലമെന്റ് മന്ദിരത്തിലും സന്ദർശനം നടത്തും. രാത്രി കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതിയിലാണ് അത്താഴ വിരുന്ന് ഒരുക്കിയിരിക്കുന്നത്. നാളെ വൈകിട്ടാണു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നും തിരുവനന്തപുരത്തിന്റെ വികസനത്തിനു വേണ്ടി പറയാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തോടു പറയുമെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.