ഛത്തീസ്ഗഡിലെ ഭീകര തിരിച്ചടിക്കിടയിലും മധ്യപ്രദേശിലും രാജ്യസ്ഥാനിലും പിടിച്ചുനിന്ന് ബി.ജെ.പി; തോറ്റിട്ടും മാന്യമായ വോട്ടിംഗ് നില രണ്ടിടത്തും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ഭീകര തിരിച്ചടിക്കിടയിലും മധ്യപ്രദേശിലും രാജ്യസ്ഥാനിലും പിടിച്ചുനിന്ന് ബി.ജെ.പി. രാഹുൽ ഗാന്ധി ആത്മവിശ്വാസത്തോടെ കളം നിറഞ്ഞതായിരുന്നു ബിജെപിക്ക് തിരിച്ചടി നൽകിയത്. എക്സിറ്റ് പോളിൽ ചത്തീസ് ഗഡിലും മധ്യപ്രദേശിലും ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നും രാജസ്ഥാനിൽ തകർന്നടിയുമെന്നുമായിരുന്നു പ്രവചനം. തോൽവിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും അടിത്തറ തകർന്നില്ലെന്ന് തെളിയിക്കുകയാണ് ബിജെപി. രാജസ്ഥാനിൽ വലിയ തിരിച്ചടിയുണ്ടായില്ലെന്നത് ബിജെപിക്ക് ആശ്വസിക്കാം. ഇത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണകരമായി മാറാൻ പോന്ന വസ്തുതയാണ്. ചത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഇത് പ്രതിഫലിച്ചപ്പോൾ ബിജെപിക്ക് തിരിച്ചടിയുണ്ടായി. മിസോറാമിൽ കോൺഗ്രസും ഭരണവിരുദ്ധ വോട്ടുകളുടെ കരുത്തിൽ തകർന്നടിഞ്ഞു. മിസോറാമിൽ കോൺഗ്രസിന് കിട്ടിയത് വിരലിൽ എണ്ണാവുന്ന സീറ്റുകളാണ്. ചത്തീസ് ഗഡിൽ തീർത്തും അപ്രതീക്ഷിത തോൽവിയാണ് ബിജെപിക്കുണ്ടാകുന്നത്.
മധ്യപ്രദേശിൽ കോൺഗ്രസ് അതിശക്തമായി തിരിച്ചുവന്നു. ഇത് ബിജെപിക്ക് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള തിരിച്ചടിയാണ്. രാജസ്ഥാനിലും ബിജെപിക്ക് 40ൽ താഴെ സീറ്റേ കിട്ടൂവെന്നായിരുന്നു പ്രചരണങ്ങൾ. സംഘപരിവാറുകാർ പോലും വസുന്ധര രാജ സിന്ധ്യയുടെ ഭരണത്തിൽ അസംതൃപ്തരായിരുന്നു. എന്നാൽ അന്തിമ ഫലത്തിൽ അവിടെ നിന്നും ഏറെ മുന്നോട്ട് പോകാൻ ബിജെപിക്കായി. ഇതിനൊപ്പം വോട്ട് വിഹിതം 38 ശതമാനത്തിന് മുകളിൽ നിർത്താനും കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെടുമ്പോഴും വോട്ട് ശതമാനത്തിൽ കോൺഗ്രസിനൊപ്പം പിടിച്ചു നിൽക്കാൻ ബിജെപിക്ക് കഴിയുന്നു. 41 ശതമാനത്തിന് മുകളിൽ പേർ ബിജെപിയെ പിന്തുണയ്ക്കുന്നു. ആദ്യമായാണ് ബിജെപിക്ക് വലിയ തിരിച്ചടി നേരിടുന്നത്. ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. രാമക്ഷേത്ര നിർമ്മാണമെന്ന അജണ്ട ഹിന്ദി ബെൽറ്റിൽ വിജയിക്കാത്തതിന്റെ സൂചനയും തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ട്. മൃദു ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസ് മാറുന്നതും ആശങ്കയ്ക്ക് കാരണമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്പിയെ ഒപ്പം നിർത്തിയിരുന്നുവെങ്കിൽ ഇനിയും മുന്നേറാൻ കോൺഗ്രസിന് കഴിയുമായിരുന്നു. ഇത് മനസ്സിലാക്കിയുള്ള വിട്ടു വീഴ്ചകൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തും.
പെട്രോൾ വില വർധന, നോട്ട് നിരോധനം, കർഷകർക്ക് അനുകൂലമല്ലാത്ത നിലപാട്.ഹിന്ദുത്വയും രാമക്ഷേത്രവും തുറുപ്പു ചീട്ടാക്കി ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് എല്ലാത്തിനും കാരണമെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ 15 വർഷത്തെ ഭരണത്തിൽ ഒട്ടനേകം ക്ഷേമ പദ്ധതികളാണ് ജനങ്ങളെ തേടിയെത്തിയത്. നവജാത ശിശുക്കൾ, വിദ്യാർത്ഥികൾ, പുതിയ സംരഭകർ, സ്ത്രീകൾ, കർഷകർ തുടങ്ങീ വിവിധ പ്രായ പരിധിയിലുള്ളവരെയും വിവിധ മേഖലകളിലുള്ളവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ശിവരാജ് സിങ് ചൗഹാൻ ക്ഷേമ പദ്ധതികളാവിഷ്‌കരിച്ചത്. പദ്ധതികളിലൂടെ മാമാജി പരിവേഷവും സംസ്ഥാനത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്ത്രീകളുടെയും കർഷകരുടെയും യുവജനതയുടെയും വോട്ടുകൾ ഒപ്പം കൊണ്ടു നടക്കുന്നതിൽ ശിവരാജ് സിങ് ചൗഹാന്റെ പദ്ധതികൾ വലിയ ഘടകമായിരുന്നു. എന്നിട്ടും ബിജെപിക്ക് മധ്യപ്രദേശിൽ കാലിടറി. ഇതിന് കാരണം ദേശീയ നേതൃത്വമാണെന്ന് മധ്യപ്രദേശിലെ ബിജെപിക്കാർ പറയുന്നുണ്ട്.