സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ച്‌; ഒരാള്‍‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോ എന്ന് കോടതി; 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് അയച്ചു

Spread the love

കൊച്ചി: തിരുവനന്തപുരം കോർപറേഷനില്‍ ചട്ടം ലംഘിച്ച്‌ സത്യപ്രതിജ്ഞ ചെയ്തെന്ന് കാട്ടി സമർപ്പിച്ച ഹർജിയില്‍ 20 ബിജെപി കൗണ്‍സിലർമാർക്ക് നോട്ടിസയച്ച്‌ ഹൈക്കോടതി.

video
play-sharp-fill

എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് ആണ് കൗണ്‍സിലർമാർക്കെതിരെ ഹർജി സമർപ്പിച്ചത്. സത്യപ്രതിജ്ഞ ചെയ്ത നടപടി ഈ കേസിലെ വിധിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 കൗണ്‍സിലര്‍മാര്‍ക്കാണ് കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. കോർപറേഷനിലെ സത്യപ്രതിജ്ഞ വേളയില്‍ 20 ബിജെപി കൗണ്‍സിലര്‍മാർ വിവിധ പേരുകളിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കേരള മുൻസിപ്പാലിറ്റി നിയം, 1994ന്റെ ലംഘനമാണ്. ഇതനുസരിച്ച്‌ ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ബിജെപി കൗണ്‍സിലർ‍മാർ‌ ഗുരുദേവ നാമത്തില്‍, ഉദിയന്നൂർ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തില്‍‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുർ‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധർമ ശാസ്താവിന്റ നാമത്തില്‍ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയില്‍ പറയുന്നു.