
സ്വന്തം ലേഖിക
കൊച്ചി :തൃക്കാക്കരയിൽ ത്രികോണ മത്സരമായിരിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ. വികസന മുദ്രാവാക്യം ഉയർത്തും. വിലക്കയറ്റമടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. തികഞ്ഞ വിജയപ്രതീക്ഷയാണ് തൃക്കാക്കരയിൽ ഉളളതെന്ന് അദ്ദേഹം പറഞ്ഞു
കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുക. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20,000 ത്തിന് മുകളിൽ വോട്ടുകൾ ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെുപ്പിലും 20000 ത്തിന് മുകളിൽ വോട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സർക്കാരിന്റെ പോരായ്മകൾ ജനങ്ങളെ ധരിപ്പിക്കും. മഞ്ഞക്കുറ്റിയടിക്കുന്ന കെ റെയിലും കർഷക ആത്മഹത്യകളും ഉൾപ്പെടെയുളള ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും ചർച്ചയാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭകൾ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കും. പത്താം തീയതി നാമനിർദ്ദേശ പത്രിക നൽകും.13 ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.