video
play-sharp-fill

കെ.സുരേന്ദ്രന്റെ പര്യടനം പകർത്താൻ ന്യൂയോർക്ക് ടൈംസിന്റെ വാർത്താസംഘവും

കെ.സുരേന്ദ്രന്റെ പര്യടനം പകർത്താൻ ന്യൂയോർക്ക് ടൈംസിന്റെ വാർത്താസംഘവും

Spread the love

സ്വന്തംലേഖകൻ

പത്തനംതിട്ട: ബിജെപി പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടന വാര്‍ത്തയ്ക്കായി കാത്ത് ന്യൂയോര്‍ക്ക് ടൈംസ് സംഘവും.  വനിതാ മാധ്യമപ്രവര്‍ത്തകയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മണിക്കൂറിലധികമാണ് സുരേന്ദ്രനായി കാത്തു നിന്നത്.
ആറന്മുള നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത് തറയില്‍മുക്ക് ജംക്ഷനില്‍ രാവിലെ 8.30നായിരുന്നു, വേദിയും അലങ്കാരങ്ങളും സജ്ജമായിരുന്നെങ്കിലും നിശ്ചയിച്ച സമയം പിന്നിട്ടിട്ടും സംഘാടകര്‍ എത്തിയില്ല. ഈ സമയമത്രയും ന്യൂയോര്‍ക്ക് ടൈംസ് ലേഖികയും സംഘവും സ്ഥാനാര്‍ത്ഥിക്കായി കാത്തുനില്‍ക്കുകയായിരുന്നു.
ഒടുവില്‍ രണ്ട് മണിക്കൂറിലധികം വൈകിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പര്യടനം ആരംഭിച്ചതോടെ മാധ്യമസംഘം ഉഷാറായി. സ്വീകരണവും നന്ദി പ്രകടനവുമെല്ലാം അവര്‍ ക്യാമറയില്‍ പകര്‍ത്തി. സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ കയറിയതോടെ മൂന്നംഗം സംഘവും കൂടെയും കയറി.
കോഴിപ്പാലം, നീര്‍വിളാകം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് പര്യടനം എഴിക്കാട് കോളനിയിലെത്തിയത്. ഇവിടെ സ്വീകരണം പൂര്‍ത്തിയായതോടെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയും പകര്‍ത്തിയാണ് സംഘം മടങ്ങിയത്