
സ്വന്തം ലേഖകൻ
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ബിജെപിയുടെ ദേശീയ നേതൃനിര ഒന്നടങ്കം ചടങ്ങിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കൾ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികൾ എന്നിവരും പത്രികാ സമര്‍പ്പണത്തിനെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. അതേസമയം പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ. ബിആര്‍ അംബേദ്ക്കറിന്റെ പ്രതിമയിലും ദ്രൗപതി മുർമു പുഷ്പാര്‍ച്ചന നടത്തി. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുര്‍മുവിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.
ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവും ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമാണ് ദ്രൗപദി മുര്‍മു. കൂടാതെ രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത കൂടിയാണ്. അതേസമയം ദ്രൗപദി മുര്‍മു പ്രതിപക്ഷ നിരയിലെ വോട്ട് ഭിന്നിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചു. ജെഎംഎം അടക്കമുള്ള പാര്‍ട്ടികളുമായ് കോണ്‍ഗ്രസ് ഇതിന്റെ ഭാഗമായ് ചര്‍ച്ച നടത്തും.