
കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷിനെ അന്വേഷകസംഘം ചോദ്യം ചെയ്യുന്നു; കേസില്‍ 19 പ്രതികളെ ചോദ്യം ചെയ്തു; ഇതുവരെ ഒന്നേകാല്‍ കോടിയിലധികം കണ്ടെടുത്തു
സ്വന്തം ലേഖകന്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ അന്വേഷകസംഘം ചോദ്യം ചെയ്യല്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ പത്തോടെ തൃശൂര്‍ പോലീസ് ക്ലബിലാണ് ഹാജരായത്.
സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് ശനിയാഴ്ച ഹാജരാവുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്ത കുഴല്‍പണം കടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മരാജില്‍ നിന്നും ബി ജെ പി നേതാക്കളെ ബന്ധിപ്പിക്കുന്ന നിര്‍ണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണേഷിനെ നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് നേരിട്ട് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ 19 പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതുവരെ ഒന്നേകാല്‍ കോടിയിലധികം കണ്ടെത്തിയിരുന്നു. ഇനിയും പണം കണ്ടെത്താനുണ്ട്.
തൃശൂരില്‍ മുറിയെടുത്ത് നല്‍കിയത് ബി ജെ പി തൃശൂര്‍ ജില്ലാ നേതാക്കളാണെന്ന് ധര്‍മരാജ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. വ്യാഴാഴ്ച ആറുമണിക്കൂറിലധികം നേരം നീണ്ട ചോദ്യം ചെയ്യലില്‍ കവര്‍ച്ചയില്‍ നേതാക്കളെ ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയത്. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ചു പറഞ്ഞ പ്രകാരം രണ്ട് മുറികള്‍ എടുത്തിരുന്നതായി നേരത്തെ അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു.