video
play-sharp-fill

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം; അമർഷത്തിൽ കോൺഗ്രസ്സുകാർ; നേതാക്കൾ മൗനം പാലിക്കുന്നത് മുതിർന്ന നേതാവിനെ ഓർത്ത് മാത്രം.

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം; അമർഷത്തിൽ കോൺഗ്രസ്സുകാർ; നേതാക്കൾ മൗനം പാലിക്കുന്നത് മുതിർന്ന നേതാവിനെ ഓർത്ത് മാത്രം.

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ജീവിതം മുഴുവൻ കോൺഗ്രസിനു വേണ്ടി ഒഴിഞ്ഞുവെച്ച നേതാവാണ് എ. കെ. ആന്റണി. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിസ്ഥാനത്ത് വരെ എത്തിയ വ്യക്തിത്വം. മക്കളുടെ രാഷ്ട്രീയത്തിൽ ഒന്നും ഇടപെടാതിരുന്ന ആന്റണിക്ക് വലിയ ഷോക്ക് ആണ് അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം സമ്മാനിച്ചത്.

എന്നാൽ അനിൽ ബിജെപിയിൽ ചേർന്നത് തന്റെ അറിവോടെയാണെന്ന എലിസബത്തിന്റെ വെളിപ്പെടുത്തൽ എ കെ ആന്റണിയെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കൃപാസനത്തിലുള്ള സാക്ഷ്യം പറച്ചിൽ ആയുള്ള വെളിപ്പെടുത്തൽ കോൺഗ്രസിനെയും ഏറെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാക്കൾ ആരും തന്നെ ആന്റണിയോട് വാക്കുകൾ കടിപ്പിച്ചു പറയുന്നില്ലെങ്കിലും കടുത്ത അമർഷം പാർട്ടിക്കുള്ളിലുണ്ട്. സൈബർ ഇടങ്ങളിലും അങ്ങിങ്ങായി കോൺഗ്രസ് നേതാക്കൾ എതിർപ്പറയിച്ച് പോസ്റ്റിട്ടിട്ടുണ്ട്. എന്നാൽ ആന്റണിയെ ഓർത്ത് മുതിർന്ന നേതാക്കളെല്ലാം മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ആന്റണിയുടെ വീട്ടിൽ ഇപ്പോൾ എത്ര ബിജെപിക്കാർ ഉണ്ടെന്ന ചോദ്യമാണ്, അടക്കം പറച്ചിലായി അവർ ഉന്നയിക്കുന്നത്. അനിൽ ബിജെപിയിൽ എത്തിയതോടെ ബിജെപിയോടുള്ള അറപ്പും വെറുപ്പും എല്ലാം മാറിയെന്നാണ് എലിസബത്ത് പറയുന്നത്.

മകന്റെ ബിജെപി പ്രവേശന സമയത്ത് പ്രാർത്ഥനയിലൂടെയാണ് ബിജെപിയോടുള്ള വിദ്വേഷം മാറിയതെന്നും എലിസബത്ത് പറഞ്ഞു. കോൺഗ്രസിൽ മക്കൾ രാഷ്ട്രീയത്തിന് വിലക്ക് വന്നപ്പോൾ, മകന്റെ രാഷ്ട്രീയ ഭാവിക്കായി പ്രാർത്ഥിച്ചെന്നും ബിജെപിയിലേക്കുള്ള ക്ഷണം വന്നത് അതിനുശേഷമാണെന്നും എലിസബത്ത് വ്യക്തമാക്കി.