ബിജെപി നേതാവിന്റെ മകനെ മര്‍ദ്ദിച്ച സംഭവം: ഒരാഴ്ച പിന്നിട്ടിട്ടും പ്രതികള്‍ പുറത്ത്; പോലീസിനെതിരെ പ്രതിഷേധം ശക്തം 

Spread the love

കൊല്ലം: ശൂരനാട് ക്ഷേത്രോത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്‌എസ് പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാൻ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം.

video
play-sharp-fill

ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും, കേസെടുത്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.

സംഭവത്തില്‍ 15 പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ ഇപ്പോഴും ഒളിവിലാണെന്നാണ് ഔദ്യോഗിക വിശദീകരണം. യുവാവിനെ ഒരു സംഘം ആളുകള്‍ ചേർന്ന് വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ വൈകുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ കാരണമാണെന്ന ആക്ഷേപവും ശക്തമാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കേസ് ഒതുക്കിതീർക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന സംശയത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ.