കാസർഗോഡ് വോർക്കടിയിൽ മണ്ണിടിഞ്ഞ പ്രദേശം ബിജെപി ജില്ലാ പ്രസിഡൻ്റ് അശ്വിനി എം എൽ സന്ദർശിച്ചു

Spread the love

വോർക്കാടി : കാസർഗോഡ് വോർക്കാടിയിൽ കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ മിയപദവ് – നന്ദാരപദവ് റോഡ് കടന്നുപോകുന്ന വോർക്കാടി പഞ്ചായത്തിലെ ബൊഡോഡി വാർഡിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അശ്വിനി എം.എൽ സന്ദർശനം നടത്തി. പുതുതായി റോഡ് നിർമ്മിച്ചപ്പോൾ മണ്ണിടിച്ചിൽ തടയാനുളള സംരക്ഷണ മതിൽ നിർമ്മിക്കാത്തത് കാരണം വലിയ അപകട സാധ്യത നിലനിൽക്കുന്നുവെന്നും സ്കൂൾ തുടങ്ങുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ പ്രദേശത്തെ മരങ്ങൾ മുറിച്ച് നീക്കണമെന്നും അശ്വിനി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സ്ഥലം ജനപ്രതിനിധി പത്മാവതി, മുൻ ജന പ്രതിനിധി ധൂമപ്പ ഷെട്ടി എന്നിവർ അനുഗമിച്ചു.