video
play-sharp-fill

അശ്ലീല നർത്തകിയെ മടിയിൽ വച്ചും കൂടെ ഇരുത്തിയും ബിജെപി മുതിർന്ന നേതാവിന്റെ വൈറൽ വീഡിയോ; 70 വയസ്സുള്ള നേതാവിനെ പുറത്താക്കി ബി ജെ പി

Spread the love

ലഖ്‌നോ: അശ്ലീല നര്‍ത്തകിയുമൊത്തുള്ള വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് മുതിർന്ന ബി ജെ പി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.നേരത്തെ ബാന്‍സ്ദിഹ് മണ്ഡലത്തില്‍ മല്‍സരിച്ച ബബ്ബന്‍ സിംഗ് രഘുവംശി എന്ന നേതാവിനെയാണ് പുറത്താക്കിയത്. അശ്ലീല ഡാന്‍സര്‍ ഇയാളുടെ മടിയില്‍ ഇരിക്കുന്നതും ഇയാള്‍ അവരെ സ്പര്‍ശിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്നായിരുന്നു പുറത്താക്കൽ.കിസാന്‍ സഹകരണ മില്ലിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായിരുന്നു ബബ്ബൻ സിംഗ്.

 

ബബ്ബന്‍ സിങ് തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കു കയും വീഡിയോ വ്യാജമാണെന്നും ബിജെപിയുടെ തന്നെ എംഎല്‍എയായ കേതകീ സിങിന്റെ കുടുംബമാണ് വ്യാജ വീഡിയോയുടെ പുറകിലെന്നും അദ്ദേഹം ആരോപിച്ചു. ദുര്‍ഗിപൂര്‍ ഗ്രാമത്തിലെ ഒരു വിവാഹചടങ്ങിൽ കേതകീ സിങിന്റെ ബന്ധുക്കളും ഉണ്ടായിരുന്നു, അവരാണ് വീഡിയോ ചിത്രീകരിച്ചത്. ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല, ഞാന്‍ ഇപ്പോള്‍ ഒരു വയസനാണ്”-ബബ്ബന്‍ സിങ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ആസാദ് അധികാര്‍ സേന നേതാവുമായ അമിതാബ് താക്കൂര്‍ പരാതി നല്‍കിയിട്ടുണ്ട്.