play-sharp-fill
അഗ്നിതാണ്ഡവമാടുന്ന കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ യുവമോർച്ച എം.സി റോഡ് ഉപരോധിച്ചു

അഗ്നിതാണ്ഡവമാടുന്ന കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ യുവമോർച്ച എം.സി റോഡ് ഉപരോധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണക്കടത്തിലെ തെളിവുകൾ അഗ്നിക്കിരയാക്കി കേരള ജനതയെ വഞ്ചിക്കുന്ന പിണറായി സർക്കാരിനെതിരെ ജനാധിപത്യപരമായ സമരം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള ബി.ജെ.പി, യുവമോർച്ച സംസ്ഥാന-ജില്ലാ നേതാക്കൾക്കെതിരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെയും പ്രതിഷേധിച്ചു കോട്ടയം ജില്ലാ യുവമോർച്ച എം സി റോഡ് ഉപരോധിച്ചു.

ഗാന്ധി സ്ക്വാറിൽ നടന്ന റോഡ് ഉപരോധം ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ഉപാധ്യക്ക്ഷൻ ബിനു കോട്ടയം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി, പ്രമോദ് പുതുപ്പള്ളി,അരവിന്ദ് കല്ലറ, ശ്രീകുമാർ എം.കെ, ശ്യാം വിജയപുരം തുടങ്ങിയവർ നേതൃത്വം നൽകി.