ബി.ഡി.ജെ. എസ് എൻ. ഡി. എ വിടില്ല ; തുഷാർ വെള്ളാപ്പള്ളി
സ്വന്തം ലേഖിക
കൊച്ചി: ബി.ഡി.ജെ.എസിന് മൂന്നു മുന്നണികളും ഒരു പോലെയാണെന്ന ടി.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി രംഗത്ത് എത്തി. . ബി.ഡി.ജെ.എസ് എൻ.ഡി.എ വിടില്ലെന്നും ഒപ്പം ഉപതെരഞ്ഞെടുപ്പുകളിൽ അഞ്ചു മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രചരത്തിന് വേണ്ടി ഇറങ്ങുമെന്നും തുഷാർ പറഞ്ഞു.
മൂന്നു മുന്നണികളും ബി.ഡി.ജെ. എസ് എൻ. ഡി. എസ് ഒരു പോലെയാണെന്ന, പാർട്ടി വൈസ് പ്രസിഡന്റ് ടി.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ ഏറെ ചർച്ചയായിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി തുഷാർ രംഗത്തെത്തിയത്. ‘ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ ഉറച്ചു നിൽക്കും. ബി.ജെ.പിയുടെ പ്രവർത്തന ശൈലിയിൽ ബി.ഡി.ജെ.എസിന് അതൃപ്തിയുണ്ട്. എന്നാൽ അതു ചർച്ചകളിലൂടെ പരിഹരിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്നണി ശക്തിപ്പെടുത്താനായി എൻ.ഡി.എയിൽ സമഗ്രമായ ഒരു അഴിച്ചുപണി വേണം. എൻ.ഡി.എയെ ശക്തിപ്പെടുത്താൻ ബി.ഡി.ജെ.എസ് പ്രവർത്തകർ അഹോരാത്രം പ്രവർത്തിക്കുന്നുണ്ടെന്നും അത് മാനിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദവികളൊന്നും താൻ ആഗ്രഹിച്ചിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും താൻ പ്രചാരണത്തിന് എത്തുമെന്നും തുഷാർ പ്രതികരിച്ചു.