മദ്യം വാങ്ങാൻ ക്യു നിൽക്കുന്നത് മഴയത്ത്: മനസലിയാതെ കോട്ടയം നാഗമ്പടത്തെ ബിവറെജസ് ജീവനക്കാർ: തിരക്കുണ്ടായിട്ടും 2 കൗണ്ടർ പ്രവർത്തിപ്പിക്കാത്തത് ഗുരുതരമായ അനാസ്ഥ.

Spread the love

കോട്ടയം: മദ്യം വാങ്ങാൻ വരുന്നവരെ മഴ നനയിച്ച് കോട്ടയത്തെ ബിവറെജസ് ഷോപ്പ്. ആളുകൾ മഴ നന്നഞ്ഞാലും അകത്തിരിക്കുന്നവരുടെ മനസലിയില്ല.
കോട്ടയം നാഗമ്പടത്തെ ബിവറെജ് ഷോപ്പിൽ 2 കൗണ്ടറുകളാണുള്ളത്. തിരക്കുള്ളപ്പോൾ പോലും രണ്ട് കൗണ്ടർ പ്രവർത്തിപ്പിക്കില്ല.

വൈകുന്നേരം 5 മണി മുതൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അപ്പോഴും ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിപ്പിക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയത്ത് നനഞ്ഞാണ് പലരും ക്യു നിന്നത്. തിരക്കുണ്ടായിരുന്നതിനാൽ ക്യു പുറത്തേക്ക് ഏറെ നീണ്ടു. മഴ പെയ്തതോടെ നനയേണ്ട ഗതികേടിലായി മദ്യം വാങ്ങാൻ വന്നവർ. എന്നിട്ടും രണ്ടാമത്തെ കൗണ്ടർ തുറക്കാൻ അധികൃതർ തയറായില്ല. വൈകുന്നേരം ആറരയോടെയാണ് രണ്ടാമത്തെ കൗണ്ടർ തുറന്നത്. ക്യൂവിൽ നിൽക്കുന്ന വർ മഴ നനഞ്ഞാലും മനസലിയാത്തവരായി മാറി ബിവറേജസിലെ ജീവനക്കാർ.

മഴ നനഞ്ഞവർ ആവശ്യപ്പെട്ടിട്ടും രണ്ടാമത്തെ കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കാൻ തയാറായില്ല. ആരെങ്കിലും പരാതി പറഞ്ഞാൽ ഫോൺ നമ്പർ ചൂണ്ടിക്കാട്ടിയിട്ട് പരാതിയുള്ളവർ ഈ നമ്പരിലേക്ക് വിളിച്ചോളു എന്ന് അഹങ്കാരത്തോടെ പറയുന്നവരാണ് കൗണ്ടറിൽ ഇരിക്കുന്നവർ.
എപ്പോൾ ആവശ്യപ്പെട്ടാലും രണ്ട് കൗണ്ടർ പ്രവത്തിപ്പിക്കാനുള്ള ജീവനക്കാർ ഉണ്ടെങ്കിലും നടക്കാറില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന് നികുതി കൊടുക്കാൻ ക്യു നിൽക്കുന്നവരാണ് മദ്യം വാങ്ങാൻ വരുന്നവർ.കോടികൾ ആസ്തിയുള്ളവർ സർക്കാരിനെ നികുതി വെട്ടിക്കും. എന്നാൽ മദ്യപാനികൾ 300 ശതമാനം വരെ നികുതിയാണ് സർക്കാരിന് നൽകുന്നത്. ഇങ്ങനെയുള്ളവരെ മഴ നനയ്ക്കുന്നത് ശരിയാണോ ?
മദ്യം വാങ്ങാൻ വരുന്നവർക്ക് മതിയായ സൗകര്യമൊരുക്കണമെന്നും അവരെ മനുഷ്യരായികാണന്നമെന്നും അടുത്ത നാളിലാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

കുപ്പിവാങ്ങാൻ വരുന്നവർ മിനുങ്ങിയാൽ പിടിവീഴും.

നാഗമ്പടം ബിവറേജസ് ഷോപ്പിന് മുന്നിൽ ബ്രീത്ത് അനലൈസുമായി പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വൈകുന്നേരമാണ് പോലീസ് ഇവിടെ പരിശോധന നടത്തുന്നത്.

മദ്യപിച്ചു കൊണ്ടിരിക്കെ വീണ്ടും വാങ്ങാൻ ഇരുചക്ര വാഹനത്തിൽ വരുന്നവരാണ് പോലീസിന്റെ പിടിയിലാകുന്നത്.
മെയിൻ റോഡിൽ നിന്ന് ബിവറേജ് ഷോപ്പിലേക്ക് കടക്കുമ്പോൾ പോലീസിന്റെ വായിലേക്കാണ് വിഴുന്നത്.