മെയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത ; ജീവനക്കാരോട് തയ്യാറായിരിക്കാന്‍ ബെവ്കോ എംഡിയുടെ ഉത്തരവ് : ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കൊറൊണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധ്യത.
ലോക് ഡൗണിന് ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യത പരിഗണിച്ച് തയ്യാറായിരിക്കണമെന്ന് ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണിന് ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുന്‍പ് അണുനശീകരണം നടത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജീവനക്കാരുടെ എണ്ണം ഉറപ്പാക്കണമെന്നും എം. ഡി മാനേജര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നരെ തെര്‍മല്‍ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. കൂടാതെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി സാനിറ്റൈസറുകള്‍ ഉറപ്പ് വരുത്തണമെന്നും വ്യാക്തമാക്കിയിട്ടുണ്ട്.
അതേ സമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും കത്തില്‍ പറയുന്നു.
അതേ സമയം ലോക് ഡൗണിന് ശേഷം മെയ് നാലിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രചാരണത്തെ എക്‌സൈസ് മന്ത്രി തള്ളിയിരിക്കുകയാണ്.