video
play-sharp-fill

കള്ളടിക്കണമെങ്കിൽ ഇനി പ്രായം തെളിയിക്കണം: അടിക്കുന്ന ബ്രാൻഡിനൊപ്പം ജനിച്ച വർഷവും ചോദിച്ച് ബിവറേജസ് കോർപ്പറേഷൻ

കള്ളടിക്കണമെങ്കിൽ ഇനി പ്രായം തെളിയിക്കണം: അടിക്കുന്ന ബ്രാൻഡിനൊപ്പം ജനിച്ച വർഷവും ചോദിച്ച് ബിവറേജസ് കോർപ്പറേഷൻ

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇനി മുതൽ ബിവറേജ് കോർപറേനിൽ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താൻ നിർദേശം. മദ്യത്തിന്റെ ബ്രാൻഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബിവറേജസ് കോർപറേഷന്റെ ലക്ഷ്യം.

ഡിസംബർ 14,15 തീയതികളിൽ രാവിലെ പത്തുമുതൽ രാത്രി ഒൻപതു വരെ 11 മണിക്കൂറിനെ പതിനൊന്നു സ്ലോട്ടുകളാക്കി തിരിച്ചാണ് സർവ്വേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് വരുന്നവരുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാൻഡും ഉദ്യോഗസ്ഥർ രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സർവ്വേ ക്രോഡീകരിച്ച് ഈ മാസം 20ന് ഹെഡ് ഓഫീസിനു കൈമാറണമെന്നാണ് എം.ഡി സ്പർജൻ കുമാറിന്റെ നിർദേശം. ഇതിനായി പ്രത്യേക ഫോം ബവ്‌റിജസ് വിതരണ കേന്ദ്രങ്ങൾക്ക് കൈമാറിയിട്ടുണ്ട്. യുവാക്കൾ കൂടുതലായി ലഹരിമരുന്നുകൾ ഉപയോഗിക്കുന്നെന്ന എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് ബിവറേജസ് കോർപറേഷൻ സർവ്വേ നടത്താനുള്ള പ്രധാനകാരണം.