play-sharp-fill
ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ല; സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി

ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ല; സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി

സ്വന്തം ലേഖകൻ

പാലക്കാട്: ചിറ്റൂർ ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് ഡയറക്ടർ. വിശദ പരിശോധനയില്‍ പാമ്പുകടിയേറ്റില്ലെന്ന് ബോധ്യമായതെന്ന് ഡോ. കെ കെ റീന അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി.

പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിയേറ്റതായാണ് വാർത്തകൾ വന്നത്. എട്ട് മാസം പ്രായമുള്ള മകളുടെ ചികില്‍സയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്. ചൂലിലാണ് ചെറിയ പാമ്പിനെ കണ്ടെത്തിയത്. എന്നാൽ ഇത് വിഷമില്ലാത്ത പാമ്പായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആ​രോ​ഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ആന്റിവനം അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്. താലൂക്ക് ആശുപത്രിയിൽ തന്നെ അമ്മയെ നിരീക്ഷണത്തിൽ പാർപ്പിക്കണമായിരുന്നു എന്നും ഡിഎച്ച്എസ് പറഞ്ഞു.