ബിഷപ്പ് പീഡനക്കേസിൽ കുടുങ്ങിയതോടെ ജലന്തർ രൂപതയ്ക്ക് കഷ്ടകാലം തുടങ്ങി; കോൺവെന്റിൽ മലയാളി സിസ്റ്ററുടെ മരണം; ആത്മഹത്യയെന്ന് സഭ; മരണത്തിൽ സംശയം ഉന്നയിച്ച് കുടുംബം

Spread the love

സ്വന്തം ലേഖകൻ

ചേര്‍ത്തല: ബിഷപ്പ് പീഡനക്കേസിൽ കുടുങ്ങിയതോടെ ജലന്തർ രൂപതയ്ക്ക് കഷ്ടകാലം തുടങ്ങി. രൂപതയിലെ കോണ്‍വന്റില്‍ ആത്മഹത്യ ചെയ്ത മലയാളി സിസ്റ്ററുടെ മരണത്തില്‍ സംശയം ഉന്നയിച്ച്‌ കുടുംബം.

അര്‍ത്തുങ്കല്‍ കാക്കരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ സിസ്റ്റര്‍ മേരി മേഴ്സിയാണ് (31) ആത്മഹത്യ ചെയ്തത്. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കാട്ടി പിതാവ് കലക്ടര്‍ക്ക് പരാതി നല്‍കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ചയാണ് സംഭവം. മകൾ ജീവനൊടുക്കിയെന്നാണ് സഭാ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ മകള്‍ സന്തോഷവതിയായിരുന്നെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ചാണ് പിതാവ് ജോണ്‍ ജോസഫ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.

ജലന്തറിലെ സാദിഖ് എന്ന സ്ഥലത്ത് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വന്റില്‍ നാലുവര്‍ഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി. 29നു രാത്രി ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നതായും രണ്ടിന് തന്റെ ജന്മദിനത്തിന് വീണ്ടും വിളിക്കാമെന്നു പറഞ്ഞിരുന്നുവെന്നും ജോണ്‍ ഔസേഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഫോണ്‍ വിളിക്കുമ്പോള്‍ സന്തോഷവതിയായിരുന്ന മകള്‍ എന്തിന് ആത്മഹത്യ ചെയ്യണമെന്നാണ് പിതാവ് ആരോപിക്കുന്നത്. കര്‍മ്മിലിയാണ് സിസ്റ്റര്‍ മേരി മേഴ്‌സിയുടെ അമ്മ. സഹോദരന്‍: മാര്‍ട്ടിന്‍.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മരണത്തിൽ കോണ്‍വെന്റില്‍ നിന്ന് കൂടുതൽ വിവരം കിട്ടിയിട്ടില്ലെന്നും മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും പിതാവ് തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.