video
play-sharp-fill

ബിഷപ്പ് ചിന്നപ്പയുടെ ചിത്രം മാലം സുരേഷിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഫോട്ടോ; ചിന്നപ്പയുടെ അനുഗ്രഹത്തിൽ മാലം സുരേഷ് തമിഴ്‌നാട്ടിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂമി; മാലം സുരേഷ് ചിന്നപ്പയുടെ ബിനാമിയോ..? കൊച്ചുമകന് പണി കിട്ടിയതറിഞ്ഞ വല്യച്ചൻ കടുത്ത നിരാശയിൽ

ബിഷപ്പ് ചിന്നപ്പയുടെ ചിത്രം മാലം സുരേഷിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഫോട്ടോ; ചിന്നപ്പയുടെ അനുഗ്രഹത്തിൽ മാലം സുരേഷ് തമിഴ്‌നാട്ടിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂമി; മാലം സുരേഷ് ചിന്നപ്പയുടെ ബിനാമിയോ..? കൊച്ചുമകന് പണി കിട്ടിയതറിഞ്ഞ വല്യച്ചൻ കടുത്ത നിരാശയിൽ

Spread the love

ജനാർദ്ദനൻ

കോട്ടയം: തമിഴ്‌നാട്ടിലെ ഉന്നതനായ ബിഷപ്പ് ചിന്നപ്പയുടെ ചിത്രം ഫെയ്‌സ്ബുക്കിന്റെ പ്രൊഫൈൽ ചിത്രമാക്കി മാലം സുരേഷ്. മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിന്റെ, കെ.വി സുരേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാൽ, ഇതിൽ കാണാൻ സാധിക്കുന്നത് ബിഷപ്പ് ചിന്നപ്പയുടെ ചിത്രമാണ് .

തമിഴ്‌നാട്ടിലെ ഒരു ബിഷപ്പുമായി മാലം സുരേഷിന് എന്താണ് ബന്ധമെന്നാണ് ഇപ്പോൾ കേരളം മുഴുവൻ ചർച്ച ചെയ്യുന്നത്. മാലം സുരേഷിന്റെ ചങ്ങനാശേരിയിലെ വസ്തു ഇടപാടു സംബന്ധിച്ചുള്ള തർക്കം ഉണ്ടായപ്പോൾ, തന്റെ കൊച്ചുമകനാണ് മാലം സുരേഷ് എന്ന പേരിലാണ് ബിഷപ്പ് ചിന്നപ്പ കത്ത് നൽകിയത്. കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ്  മാത്യു അറയ്ക്കനോട് മാലം സുരേഷിന്റെ പ്രശ്‌നത്തിൽ ഇടപെടണമെന്നും, കൊടിയേരി ബാലകൃഷ്ണനോടും മന്ത്രി ഇ.പി ജയരാജനോടും വിഷയത്തിൽ ഇടപെട്ട് സംസാരിക്കണമെന്നും കത്തിൽ ബിഷപ്പ് ചിന്നപ്പ ആവശ്യപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പും, ബ്ലേഡ് മാഫിയ സംഘത്തലവനായ മാലം സുരേഷും തമ്മിലുള്ള ഇടപാടുകൾ എന്താണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ചിന്നപ്പയുടെ ബിനാമി ഇടപാടുകൾ. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ  സുരേഷ് വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂമി ചിന്നപ്പയുടെ അനുഗ്രഹത്തിന്റെ മറവിലാണ് എന്നതാണ് വാസ്തവം. ബിഷപ്പ് എന്ന നിലയിൽ തന്റെ സ്വാധീനവും, വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ നിന്നും വാങ്ങിക്കൂട്ടുന്ന കോടികളും എല്ലാം സുരേഷിന്റെ അക്കൗണ്ടുകൾ വഴിയാണ് പുറത്തിറങ്ങിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

  1. മണർകാട് മാലത്ത് ഷാപ്പിലെ കറിക്കച്ചവടക്കാരനായിരുന്ന സുരേഷ് അതിഭീകരനായ ബ്ലേഡ് മാഫിയ സംഘത്തലവനായി വളർന്നത് ഇത്തരത്തിലുള്ള ബിഷപ്പുമാരുടെ അടക്കം ആശിർവാദത്തിന്റെ തണലിലാണ്. കേരളത്തിൽ വളർന്നു പടർന്നു പന്തലിക്കുന്ന ഒരു മാഫിയ തലവനാണ് മാലം സുരേഷ് എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ 15 വർഷം കൊണ്ട് സുരേഷ് നേടിയെടുത്തിരിക്കുന്ന വളർച്ച.

കേരളം പോലെ ഒരു നാട്ടിൽ, അതും കോട്ടയം പോലെ സാധാരണക്കാർക്കു പോലും അക്ഷരാഭ്യാസമുള്ള ഒരു നാട്ടിൽ ഒരു കൊള്ളക്കാരൻ സർക്കാരിനെയും നാട്ടുകാരെയും മുഴുവൻ പറ്റിച്ച് ശതകോടീശ്വരനായി വിലസുകയാണ്. ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതി..!