play-sharp-fill
കർഷക സമരത്തിനു യുവാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിക്കണം: ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ

കർഷക സമരത്തിനു യുവാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിക്കണം: ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ

സ്വന്തം ലേഖകൻ

കോട്ടയം: കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ യുവജനസമൂഹം തയാറാകണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവ ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ. വൈഎംസിഎ കോട്ടയം സബ് റീജിയൻ സ്ഥാനാരോഹണസമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കർഷകസമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും സാമൂഹ്യതിന്മകൾക്കെതിരെ യുവജനങ്ങൾ പ്രതീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന ഉദ്ഘാടനവും സ്ഥാനാരോഹണവും കേരള റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ മുൻപ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ജോമി കുര്യാക്കോസ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.

പ്രഫ.ഡോ. രാജൻ ജോർജ് പണിക്കർ, വൈസ്ചെയർമാൻ ജോബി ജെയ്ക്ക് ജോർജ്, കോട്ടയം വൈഎംസിഎ പ്രസിഡന്റ് ജിജോ വി. ഏബ്രഹാം, രഞ്ജു കെ. മാത്യു, ജോർജ് മാത്യു, ടി.എം. നവീൻ മാണി, അരുൺ മർക്കോസ്, എം.സി. ജോസഫ്, റെജി വർഗീസ്, പി.എസ്. ബേബിച്ചൻ, ഗ്ലാഡ്സൺ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

നവാഭിഷിക്ത ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ, റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ, റീജിയൻ കമ്മിറ്റി അംഗം ജോർജ് മാത്യു, എൻജിഒ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി രഞ്ജു കെ. മാത്യു എന്നിവരെ യോഗത്തിൽ അനുമോദിച്ചു.