play-sharp-fill
ബിഷപ്പ് ഫ്രാങ്കോ കേസിൽ വിധി തിങ്കളാഴ്ച: ഫ്രാങ്കോ സ്വതന്ത്രനാകുമോ, മാധ്യമങ്ങൾ കുടുങ്ങുമോ എന്ന് തിങ്കളാഴ്ച അറിയാം

ബിഷപ്പ് ഫ്രാങ്കോ കേസിൽ വിധി തിങ്കളാഴ്ച: ഫ്രാങ്കോ സ്വതന്ത്രനാകുമോ, മാധ്യമങ്ങൾ കുടുങ്ങുമോ എന്ന് തിങ്കളാഴ്ച അറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസിൽ തിങ്കളാഴ്ച നിർണ്ണായക ദിവസം. ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയാനിരിക്കുന്ന കോടതി, ഫ്രാങ്കോ മാധ്യമങ്ങൾക്കും പ്രോസിക്യൂഷനുമെതിരെ നൽകിയ കേസിൽ കൂടി നിർണ്ണായകമായ വിധി പുറപ്പെടുവിയ്ക്കും. മാധ്യമങ്ങൾക്കും പ്രോസിക്യൂഷനും എതിരെ കോടതിയലക്ഷ്യ ഹർജിയാണ് ഫ്രാങ്കോ ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ ഹർജിയിൽ കോടതി വിധി പറയുന്നത് ഏറെ നിർണ്ണായകമാണ്.

കന്യാസ്ത്രീയെ ബലാൽസംഘം ചെയ്ത കേസ്സിൽ നിന്നും വിചാരണ കൂടാതെ തന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ജലന്ധർ രൂപത അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ തന്റെ അധികാരം ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോടതിയിൽ ഉള്ള കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് തിങ്കളാഴ്ച രണ്ടു കേസുകളിലും വിധി പറയുക. ഇരു വിഭാഗം  അഭിഭാഷകരുടെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്. ഇതോടൊപ്പമാണ്  മാധ്യമങ്ങൾക്കും പ്രാസിക്യൂഷൻ എജൻസിക്കും എതിരെ കോടതി അലക്ഷ്യ നടപടിക്ക് കേസ്സ് എടുത്ത് നടപടി സ്വീകരിക്കണമെന്ന പ്രതിഭാഗം ഹർജിയിലും വിധി പറയുന്നത്.

കോടതി കേസ്സ് പരിഗണിക്കുന്ന സമയത്തിന് തലേ ദിവസം കേസ്സിലെ സാക്ഷി ആയ മറ്റ് ഒരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വിട്ടു എന്നാണ് ഈ ഹർജിയിലെ ആരോപണം
പ്രാസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രാസിക്യൂട്ടർ അഡ്വ ജിതേഷ് ജെ ബാബുവാണ് കോടതിയിൽ ഹാജരായത്
പ്രതിയായ ബിഷപ്പിന് വേണ്ടി സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഹൈക്കോടതി അഭിഭാഷനായ വി.ബി സുജേഷ് മേനോൻ ,സി.എസ്സ് അജയൻ എന്നിവർ ഹാജരായി