
വിചാരണയില്ലാതെ വിടുതലില്ല: ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടുക തന്നെ വേണമെന്നു ഹൈക്കോടതി; ഫ്രാങ്കോയുടെ വിടുതൽ ഹർജി തള്ളി: അടുത്ത സിറ്റിംങിൽ ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകേണ്ടി വരും
തേർഡ് ഐ ബ്യൂറോ
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിശദമായ വാദം കേട്ട കോടതി ഹൈക്കോടതി ഫയിലിൽ സ്വീകരിക്കാതെ തന്നെ തള്ളുകയായിരുന്നു.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഷെർസി വി. ആണ് കേസ്സ് പരിഗണിച്ച് വിശദമായി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രതിയായെങ്കിലും തുടർച്ചയായി ബിഷപ്പ് ഫ്രാങ്കോ വിചാരണ കോടതിയായ കോട്ടയം ജില്ലാ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്നു കോടതിയിൽ നിർബദ്ധമായും ഹാജരാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരിന്നു. ഈ സാഹചര്യത്താലാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതിയിൽ നിന്നും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരയായ കന്യാസ്ത്രീയുടെ പരാതിയും മൊഴിയും വിശ്വാസീനമല്ലെന്നും ബലാൽസംഘം ചെയ്തു എന്ന് ആരോപിക്കുന്ന തീയതികൾ കൃത്രിമമാണെന്നുമായിരുന്നു പ്രതിഭാഗം ഉയർത്തിയ വാദം. ബലാൽസംഘത്തിന് ശേഷവും പ്രതിയും ഇരയും ഒരുമിച്ച് പരിപാടികളിലും യാത്രകളിലും പങ്ക് എടുത്തിട്ടുണ്ടെന്നും
ബിഷപ്പ്, കന്യാസ്ത്രീ മഠത്തിന്റെ അധികാരി അല്ലെന്നും പ്രതിഭാഗം വാദിച്ചു. സാക്ഷികൾ സഭയക്ക് എതിരെ നിൽക്കുന്നവർ ആണ് അവരെ വിശ്വസിക്കുവാൻ പാടില്ലന്നത് അടക്കമുള്ള കാര്യങ്ങളായിരുന്നു പ്രധാനമായും പ്രതിഭാഗം വിടുതൽ ഹർജിയിൽ പ്രധാനമായും ഉന്നയിച്ചത്.
എന്നാൽ, ഇരയായ കന്യാസ്ത്രീ താൻ നൽകിയ പരാതിയിലും പോലീസിന് നൽകിയ മൊഴികളിലും മജിട്രേസ്റ്റ് മുമ്പാകെ നൽകിയ മൊഴിയിലും കൃത്യതയും വ്യക്തതയുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ബലാത്സംഗത്തെക്കുറിച്ച് കാര്യത്തെ കുറിച്ച് കുറവിലങ്ങാട്ട് പള്ളി വികാരി മുതൽ മാർപ്പാപ്പ വരെയുള്ള സഭ മേലധികാരികൾക്ക് നൽകിയ വിവിധ പരാതി നൽകിയതിന്റെ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കന്യാസ്ത്രീയുടെ മൊഴി വിശ്വസീനമാണെന്നും
മെഡിക്കൽ റിപ്പോർട്ട് ബലാൽസംഘം നടന്ന കാര്യം സാധൂകരിക്കുന്നതാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മറ്റ് സാക്ഷികൾ പൊലീസിന് കൊടുത്ത മൊഴിയിലും മജിട്രേറ്റുമാർക്ക് കൊടുത്ത മൊഴികളിലും ഇതു വ്യക്തമായിട്ടുണ്ട്. കന്യാസ്ത്രീക്കെതിരെയും അവരെ പിൻതുണച്ച ചെയ്ത സാക്ഷികൾക്ക് എതിരെയും പ്രതിയായ ബിഷപ്പ് തന്റെ അധികാരം ഉപയോഗിച്ച് എടുത്ത് പ്രതികാര നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പ്രതിയായ ബിഷപ്പിന്റെ പ്രവർത്തികൾ ഒരു ബിഷപ്പിന് യോജിച്ചതല്ലായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദ്ധ്യാത്മിക ഉന്നമനം അല്ല ലൈംഗിക താല്പര്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് സാക്ഷിമൊഴികൾ തെളിയിക്കുന്നതായാണ് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്നും സാക്ഷിമൊഴികൾ കൊണ്ടും റിക്കാർഡുകൾ കൊണ്ടും കേസ്സ് നിലനിൽക്കുന്നതാണെന്നും പ്രതിക്ക് എതിരെ കുറ്റം ചാർത്തി ഉടനെ വിചാരണ പൂർത്തീകരിക്കണമെന്നും പ്രാസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
കുറ്റപത്രം ദദ്ദാക്കണം എന്ന് ആവിശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നൽകിയ ഹർജികൾ വിചാരണ കോടതിയായ കോട്ടയം ജില്ലാ കോടതിയും ഹൈക്കോടതിയും ഇതോടെ തള്ളി.
സ്‌പെഷ്യൽ പ്രാസിക്യൂട്ടർ അസ്വ: ജിതേഷ് ജെ.ബാബുവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം മുൻ എസ്.പി. ഹരിശങ്കറിന്റെ നേത്യത്വത്തിൽ അന്നത്തെ വൈയ്ക്കം ഡി.വൈ.എസ്.പി. കെ.സുഭാഷ്, എസ്.ഐ. മോഹൻദാസ് എ പി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഹൈക്കോടതിയിൽ പ്രാസികൂഷന് വേണ്ടി സ്‌പെഷ്യൽ പ്രാസിക്യൂട്ടർ (വിമൻ & ചിൽഡ്രൻ )അംബികാ ദേവിയും സീനിയർ പ്രാസി ക്യൂട്ടർ ശൈലജയും ഹാജരായി
ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയിൽ കേസ്സിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല
ഫ്രാങ്കോ വിചാരണ നേരിടേണ്ട വകുപ്പുകൾ ഇവ
സെക്ഷൻ 342: അന്യായമായി തടഞ്ഞു വെച്ചതിൽ വച്ച്… ഒരു വർഷം കഠിന തടവും പിഴയും
സെക്ഷൻ 376(സി)(എ): അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക
5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ്
സെക്ഷൻ 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം… പത്തു വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും
സെക്ഷൻ 506(1): ഭീഷണിപ്പെടുത്തൽ… 7 വർഷം കഠിന തടവ്
സെക്ഷൻ 376(2)(കെ): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിൽ വെച്ച്…. പത്ത് വർഷത്തിൽ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും
സെക്ഷൻ 376(2)(എൻ): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുന്നതിൽ വെച്ച്… പത്തു വർഷത്തിൽ കുറയാത്ത തടവ് മുതൽ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും
354 വകുപ്പ്
സ്ത്രീ തത്വത്തെ അപമാനിക്കുക
കുറഞ്ഞത് ഒരു വർഷം തടവ് മുതൽ അഞ്ച് വർഷം തടവ്